വെള്ളറടയിൽ പോക്സോ കേസ് ഇരയെ വീണ്ടും പീഡിപ്പിച്ച വളർത്തച്ഛൻ അറസ്റ്റിൽ

Published : Jan 20, 2021, 05:59 PM ISTUpdated : Jan 20, 2021, 06:20 PM IST
വെള്ളറടയിൽ പോക്സോ കേസ് ഇരയെ വീണ്ടും പീഡിപ്പിച്ച വളർത്തച്ഛൻ അറസ്റ്റിൽ

Synopsis

പോക്സോ കേസിലെ ഇരയെ വീണ്ടും പീഡിപ്പിച്ച സംഭവത്തിൽ വളർത്തച്ഛനെ വെള്ളറട പൊലീസ് അറസ്റ്റ് ചെയ്തു. ചൈൽഡ് വെൽഫെയർ കമ്മിറ്റി  റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

തിരുവനന്തപുരം: വെളളറടയിൽ പോക്സോ കേസ് ഇര വീണ്ടും പീഡനത്തിനിരയായി.  സംഭവത്തിൽ പെൺകുട്ടിയുടെ വള‍ർത്തച്ചനെ  പൊലിസ് അറസ്റ്റ് ചെയ്തു. 2013-14 കാലയളവിലാണ് പെൺകുട്ടി ആദ്യം  പീഡനത്തിനിരയായത്. തുടർന്ന് പെൺകുട്ടിയെ നിർഭയഹോമിൽ പ്രവേശിപ്പിക്കുകയായിരുന്നു.   

പ്രായപൂർത്തിയായതിന് ശേഷം  വീണ്ടും വീട്ടിലെത്തിച്ച പെൺകുട്ടിയുടെ സംരക്ഷണച്ചുമതല 66 കാരനായ ബന്ധുവിനായിരുന്നു. പോക്സോ കേസുകളിലെ ഇരകൾക്ക് തുടർച്ചയായി നൽകുന്ന കൗൺസിലിംഗിനിടെയാണ് വീണ്ടും പീഡനത്തിരയായ വിവരം പെൺകുട്ടി വെളിപ്പെടുത്തുന്നത്. 

പെൺകുട്ടിയെ മഹിളാസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ചെൽഡ് വെൽഫയർ കമ്മിറ്റി നൽകിയ  റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വെളളറട പൊലിസ് കേസ് രജിസ്റ്റർ ചെയ്തത്.

PREV
click me!

Recommended Stories

ഗോവയിലെ നിശാ ക്ലബ്ബിലെ അഗ്നിബാധയ്ക്ക് കാരണം കരിമരുന്ന് പ്രയോഗം, ഇടുങ്ങിയ വഴികൾ രക്ഷാപ്രവർത്തനം സങ്കീർണമാക്കി, 4 പേർ പിടിയിൽ
സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം