മദ്യം കൊടുത്ത് ബോധം കെടുത്തി, കിടപ്പുരോഗിയുടെ സ്വര്‍ണമാല മോഷ്ടിച്ചു; പ്രതി പിടിയിൽ

Published : Feb 26, 2023, 01:00 AM IST
  മദ്യം കൊടുത്ത് ബോധം കെടുത്തി, കിടപ്പുരോഗിയുടെ സ്വര്‍ണമാല മോഷ്ടിച്ചു; പ്രതി പിടിയിൽ

Synopsis

കുന്നംങ്കരി മുപ്പതിൽ ചിറയില്‍ കിടപ്പുരോഗിയായ ബൈജുവിന്റെ 13 ഗ്രാം തൂക്കം വരുന്ന സ്വർണ്ണ മാലയാണ് മോഷ്ടിച്ചത്

ആലപ്പുഴ: കിടപ്പുരോഗിക്ക് മദ്യം കൊടുത്ത് ബോധം കെടുത്തിയ ശേഷം കഴുത്തിൽ കിടന്ന സ്വർണ്ണ മാല കവർന്ന കേസിലെ പ്രതി പിടിയിലായി. ചെന്നിത്തല ചെറുകോൽ ശിവസദനത്തില്‍ സന്തോഷ് കുമാറിനെ (41) ആണ് രാമങ്കരി പൊലീസ് അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ 16ാം തീയതി ഉച്ചയ്ക്ക് 2 മണിക്ക് ശേഷം ആണ് സംഭവം. കുന്നംങ്കരി മുപ്പതിൽ ചിറയില്‍ കിടപ്പുരോഗിയായ ബൈജുവിന്റെ 13 ഗ്രാം തൂക്കം വരുന്ന സ്വർണ്ണ മാലയാണ് മോഷ്ടിച്ചത്. പ്രതി കപ്പ കച്ചവടത്തിന് വന്ന വഴി വീട്ടിലെ മാങ്ങ വാങ്ങുവാൻ ചെന്ന് പരിചയപെട്ടതിന് ശേഷമാണ് കവർച്ച നടത്തിയത്. പ്രദേശവാസികളെ കണ്ട് ചോദിച്ച് അന്വേഷണം നടത്തിയും സൈബർ സെല്ലിന്റെ സഹായത്തോടു കൂടിയുമാണ് പ്രതിയെ കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. 
 

Read Also: റോഡ് പണിയുമായി ബന്ധപ്പെട്ട് പരാതി പറഞ്ഞതിന് കൊല്ലാൻ ശ്രമിച്ചു; പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ ഭർത്താവ് പിടിയിൽ

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ