
പാലക്കാട്: ഓൺലൈനായി പണം തട്ടിയ നൈജീരിയൻ സ്വദേശിയെ പാലക്കാട് സൈബർ ക്രൈം പോലിസ് അറസ്റ്റ് ചെയ്തു.കൂറ്റനാട് സ്വദശിയുടെ 22 ലക്ഷം രൂപ തട്ടിയ പ്രതി റിമൈൻഡ് ഉനീയ ആണ് ദില്ലിയിൽ വച്ചു പിടിയിൽ ആയത്,
2021 നവംബറിലാണ് ഓൺലൈൻ തട്ടിപ്പ്. ഫേസ്ബുക്ക് വഴിയാണ് പരാതിക്കാരിയുമായി റമൈൻഡ് ഉനീയ അടുത്തപ്പിലാകുന്നത്. അമേരിക്കയിൽ ജോലി എന്നായിരുന്നു പറഞ്ഞത്. നേരിട്ട് കാണാൻ ആഗ്രഹം ഉണ്ടെന്ന് പലപ്പോഴായി പ്രതി പറഞ്ഞിരുന്നു. അതിനിടെ ഒരിക്കൽ ദില്ലിയിലെത്തിയെന്ന് അറിയിച്ച ഉനീയ പണം തട്ടാനായി കളവ് നിരത്തി. ദില്ലിയിലെത്തിയെന്ന് അറിയിച്ച ഇയാൾ താൻ കൊണ്ടു വന്ന പണം കസ്റ്റംസ് പിടിച്ചുവെന്നും നികുതി കൊടുക്കാൻ ഇന്ത്യൻ പണം നൽകി സഹായിക്കണമെന്നും ആവശ്യപ്പെട്ടു. ഇതനുസരിച്ച് 21,65,000 രൂപയാണ് പ്രതി പരാതിക്കാരിയിൽ നിന്നും തട്ടിയെടുത്തത്. പണം തട്ടാനായി കളവ് നിരത്തുകയായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു.
സൌത്ത് ഡിലിയിലെ രാജു പാർക്കിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. 2014 മുതൽ പ്രതി ഇന്ത്യയിൽ ഉണ്ട്. വെബ്സൈറ്റ് ഡോമെയിൻ വാങ്ങാൻ സഹായിക്കലാണ് ജോലി എന്നാണ് പൊലീസിനെ അറിയിച്ചത്. സിഐ എപ്രതാപിന്റെ നേതൃത്വത്തിൽ, മനേഷ്, അനൂപ്, സലാം എന്നീ ഉദ്യോഗസ്ഥരാണ് കേസ് അന്വേഷിച്ചതും പ്രതിയെ കുരുക്കിയതും.
തിരുവനന്തപുരം: യുവതികളെ വിവാഹ വാഗ്ദാനം ചെയ്തു പീഡിപ്പിക്കുകയും, പണവും, സ്വര്‍ണ്ണവും തട്ടിയെക്കുന്ന സ്വകാര്യ ബസ് ഡ്രൈവറെ തിരുവനന്തപുരം സെക്ഷന്‍സ് കോടതി റിമാന്‍ഡ് ചെയ്തു. ചിറയിന്‍കീഴ് ആല്‍ത്തറമൂട് സ്വദേശി രാജേഷിനെയാണ്(35) റിമാന്‍ഡ് ചെയ്തത്.
കൊല്ലം, തിരുവനന്തപുരം ജില്ലയിലുള്ള വിവാഹിതരും, വിദേശത്ത് ഭര്‍ത്താക്കന്‍മാരുള്ള സ്ത്രീകളുമാണ് ഇരകള്‍. സ്വകാര്യ ബസിലെ ഡ്രൈവറായ ഇയാല്‍ യാത്രക്കാരുമായി സൗഹൃദം സ്ഥാപിച്ച് പീഡിപ്പിക്കുകയും, തുടര്‍ന്ന് പണവും, സ്വര്‍ണ്ണവും തട്ടിയെടുക്കുയുമായിരുന്നു. ഇത്തരത്തില്‍ എട്ടോളം യുവതികളെ ഇയാള്‍ ചൂഷണം ചെയ്തുവെന്ന് പൊലീസ് പറയുന്നു.
ഇയാളുടെ അക്കൗണ്ടില്‍ 22 ലക്ഷം രൂപയുള്ളത് പൊലീസ് പിടിച്ചെടുത്തത്. ആറ്റിങ്ങല്‍ സ്വദേശിയായ യുവതിയില്‍ നിന്നും 25 ലക്ഷം രൂപയും, സ്വര്‍ണ്ണവും ഉള്‍പ്പെടെ തട്ടിയെടുത്ത പരാതിയില്‍ പൊലീസ് കേസ് എടുത്തിരുന്നു. പിന്നാലെ ഒളിവലായിരുന്ന പ്രതി നല്‍കിയ മുന്‍കൂര്‍ ജാമ്യം പരിഗണിക്കവെയാണ് കോടതി പ്രതിയെ റിമാന്റ് ചെയ്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam