
ബെംഗളൂരു: ബെംഗളൂരുവിൽ പെയിങ് ഗസ്റ്റായി താമസിക്കുന്ന യുവതിയ്ക്കു നേരെ അജ്ഞാതൻ വെടിയുതിർത്തു. ഒഡീഷ സ്വദേശിയായ ശുഭശ്രീ പ്രിയദർശിനിയ്ക്കാണ് വെടിയേറ്റത്. ബെംഗളൂരുവിലെ മാരത്തഹള്ളിയിൽ കഴിഞ്ഞ ദിവസം വൈകിട്ട് ആറുമണിയോടെയാണ് സംഭവം. മാരത്തഹള്ളിയിലെ പിജിയ്ക്ക് മുന്നിൽവച്ചായിരുന്നു യുവതിക്ക് നേരെ യുവാവ് വെടിയുതിർത്തത്.
ആക്രമണത്തിൽ സാരമായി പരിക്കേറ്റ യുവതിയെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശുഭശ്രീയ്ക്ക് പരിചയമുള്ള വ്യക്തിയാണ് കൃത്യം നടത്തിയതെന്ന് വൈറ്റ് ഫീൽഡ് ഡിസിപി എംഎൻ അനുച്ഛേദ് പറഞ്ഞു. സംഭവത്തിനു പിന്നിലുള്ള കാരണം വ്യക്തമല്ലെന്നും പ്രതിയെ പിടികൂടുന്നതിനായി രണ്ട് അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ടെന്നും ഡിസിപി വ്യക്തമാക്കി.
വെടിയുതിർക്കാനുപയോഗിച്ച പിസ്റ്റൾ സംഭവസ്ഥലത്തു നിന്ന് കണ്ടെടുത്തിട്ടുണ്ട്. എട്ടു മാസത്തോളമായി ബെംഗളൂരുവിൽ താമസിക്കുന്ന ശുഭശ്രീ ബെംഗളൂരു നാഷണൽ ഇൻസ്റ്റിസ്റ്റ്യുട്ട് ഓഫ് മെന്റൽ ഹെൽത്ത് ആന്റ് ന്യൂറോ സയൻസസ് (നിംഹാൻസ് ) ജീവനക്കാരിയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam