
തഞ്ചാവൂര്‍: തമിഴ്നാട് തഞ്ചാവൂരിൽ വഴിയോരക്കച്ചവടക്കാരനെ അക്രമിസംഘം ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നു. ബൃഹദേശ്വർ ക്ഷേത്രത്തിന് സമീപമുള്ള ശിവഗംഗ പാർക്കിന് മുന്നിലാണ് സംഭവം.
നാലംഗ അക്രമിസംഘമാണ് തെരുവുകച്ചവടക്കാരനെ ആക്രമിക്കുന്നത്. ഇതിലൊരാൾ കച്ചവടക്കാരനെ വടി ഒടിയുംവരെ തല്ലുന്നത് വീഡിയോയിൽ കാണാം. ഓടി മാറാൻ ശ്രമിക്കുന്ന കച്ചവടക്കാരന് നേരെ കച്ചവടത്തട്ടിലുള്ള പഴങ്ങൾ വലിച്ചെറിയുന്നതും കാണാം. പ്രായപൂർത്തിയാകാത്തവരാണ് കുറ്റവാളികൾ എന്നാണ് വീഡിയോയിൽ നിന്ന് മനസ്സിലാകുന്നത്.
ആക്രമണം കണ്ടുനിന്നവരിൽ ആരോ മൊബൈൽ ക്യാമറയിൽ പകർത്തിയ വീഡിയോ ആണ് പ്രചരിക്കുന്നത്. ലോക്ഡൗണിന് ശേഷം സജീവമായ തമിഴ്നാട്ടിലെ വിനോദസഞ്ചാര മേഖലകൾ കേന്ദ്രീകരിച്ചുള്ള അക്രമസംഭവങ്ങൾ ആവർത്തിക്കുകയാണ്. സംഭവം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും അന്വേഷിച്ച് വരികയാണെന്നുമാണ് പൊലീസിന്‍റെ വിശദീകരണം.
കഴിഞ്ഞ മാസം തഞ്ചാവൂരിലെ കാരന്തായിയിൽ കുട്ടിക്കുറ്റവാളികൾ വടിവാൾ കാണിച്ച് ഗുണ്ടാപ്പിരിവ് നടത്തിയതും വ്യാപാരികളെ ആക്രമിച്ചതും വാർത്തയായിരുന്നു. ഇന്നലെ മറീന ബീച്ചിൽ കുട്ടികളടങ്ങുന്ന അക്രമിസംഘം ഫോട്ടോഗ്രാഫറേയും കുടുംബത്തേയും ആക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നു. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ മയക്കുമരുന്ന് ഉപയോഗവും വിൽപ്പനയും സജീവമാണെന്ന പരാതിയും ഉയരുന്നുണ്ട്.
ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് പോകവെ പതിമൂന്നുകാരിയെ അപമാനിച്ചു; യുവാവിനെ അറസ്റ്റ് ചെയ്തു
മലപ്പുറത്ത് തെരുവ് നായയുടെ ആക്രമണം; പതിനൊന്ന് പേര്‍ക്ക് കടിയേറ്റു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam