
കാസർകോട്: കാസര്‍കോട് ചെക്കിപ്പള്ളത്തെ സുബൈദ കൊലപാതകത്തില്‍ ഒന്നാം പ്രതി അബ്ദുല്‍ ഖാദര്‍ കുറ്റക്കാരനാണെന്ന് കോടതി. മൂന്നാം പ്രതി അര്‍ഷാദിനെ വെറുതേ വിട്ടു. കേസിൽ ഇന്ന് ശിക്ഷ വിധിക്കും.
കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഒന്നാം പ്രതി കുഞ്ചാര്‍ കോട്ടക്കണ്ണിയിലെ അബ്ദുല്‍ ഖാദര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. കൊലപാതകം, മോഷണം, വീട്ടില്‍ അതിക്രമിച്ച് കയറല്‍ എന്നിവയാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. തെളിവുകളുടെ അഭാവത്തില്‍ മൂന്നാം പ്രതി മാന്യയിലെ അര്‍ഷാദിനെ വെറുതെ വിട്ടു.
രണ്ടാംപ്രതി സുള്ള്യ അജ്ജാവരയിലെ അബ്ദുല്‍ അസീസ്, മറ്റൊരു കേസില്‍ കോടതിയില്‍ ഹാജരാക്കി മടങ്ങവേ പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു.മൂന്നാം പ്രതിയെ വെറുതെ വിട്ടതിൽ ദുഖമുണ്ടെന്ന് കൊല്ലപ്പെട്ട സുബൈദയുടെ വളര്‍ത്തു മകന്‍ പറഞ്ഞു. പെരിയ ആയമ്പാര ചെക്കിപള്ളത്ത് തനിച്ച് താമസിക്കുകയായിരുന്ന സുബൈദയെ 2018 ജനവരി 17 നാണ് വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. തൊട്ടടുത്ത ക്വാര്‍ട്ടേഴ്സ് നോക്കാനെന്ന വ്യാജേനയാണ് പ്രതികള്‍ സുബൈദയുടെ വീട്ടിലെത്തിയത്. കുടിവെള്ളം ആവശ്യപ്പെട്ടു. വെള്ളമെടുക്കാന്‍ അടുക്കളയിലേക്ക് പോവുകയായിരുന്ന സുബൈദയുടെ മുഖത്ത് ഫോര്‍മിക് ആസിഡ് ബലമായി മണിപ്പിച്ച് മൂക്കും വായയും പൊത്തിപ്പിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. അഞ്ചര പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ചാണ് പ്രതികള്‍ രക്ഷപ്പെട്ടത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam