പോക്സോ കേസില്‍ അറസ്റ്റിലായ പൊലീസുകാരന്‍ ജയിലിനുള്ളിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു

Published : Apr 06, 2019, 01:29 AM ISTUpdated : Apr 06, 2019, 01:33 AM IST
പോക്സോ കേസില്‍ അറസ്റ്റിലായ പൊലീസുകാരന്‍ ജയിലിനുള്ളിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു

Synopsis

കാട്ടാക്കടയിൽ പോക്സോ കേസില്‍ അറസ്റ്റിലായ പൊലീസുകാരന്‍ ജയിലിനുള്ളിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു. റൂറൽ എആർ ക്യാന്പിലെ പൊലീസുകാരൻ നവാദ് റാസയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

തിരുവനന്തപുരം: കാട്ടാക്കടയിൽ പോക്സോ കേസില്‍ അറസ്റ്റിലായ പൊലീസുകാരന്‍ ജയിലിനുള്ളിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു. റൂറൽ എആർ ക്യാന്പിലെ പൊലീസുകാരൻ നവാദ് റാസയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നെയ്യാറ്റിന്‍കര സബ്ജയിലില്‍ വച്ചാണ് നവാദ് റാസ ആത്മഹത്യക്ക് ശ്രമിച്ചത്. കുളിമുറിയിൽ കയറിയ പ്രതി തൂങ്ങിമരിക്കാൻ ശ്രമിക്കുകയായിരുന്നു. ജയിൽ ജീവനക്കാർ ഉടൻ തന്നെ നവാദിനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 

വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ നവാദ് റാസ കയറി പിടിക്കാൻ ശ്രമിക്കുകയും മാലപൊട്ടിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. നാട്ടുകാരാണ് പൊലീസുകാരനെ പിടികൂടി കാട്ടക്കട സ്റ്റേഷനിൽ കൈമാറിയത്. വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയപ്പോഴും നവാദ് രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. രാത്രിയോടെയാണ് ഇയാളെ ജയിലിലെത്തിച്ചത്.

വൈദ്യപരിശോധനയ്ക്ക് ആശുപത്രിയില്‍ കൊണ്ടുപോയപ്പോഴും രക്ഷപ്പെടാൻ ശ്രമിച്ചിുരുന്നു. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം, പിടിച്ചുപറി. കുട്ടികൾക്ക് നേരെയുള്ള അതിക്രമം എന്നീ വകുപ്പുകൾ ചേർത്താണ് നവാദിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. തിരുവനന്തപുരം റൂറൽ എആർ ക്യാമ്പിലെ പൊലീസുകാരനാണ് നവാദ് റാസ. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

40നും 45നും ഇടയിൽ പ്രായമുള്ള സ്ത്രീയാകാമെന്ന് നി​ഗമനം, ദുരൂഹതയായി ഏലസിലെ വാക്കുകൾ, എരുമപ്പെട്ടിയിലേത് ദൃശ്യം മോഡലെന്ന് പൊലീസ്
തലസ്ഥാനത്ത് 82 കുപ്രസിദ്ധ ​ഗുണ്ടകൾ കരുതൽ തടങ്കലിൽ, ഓംപ്രകാശ് ഉൾപ്പെടെയുളളവർ പിടിയിൽ