
തിരുവനന്തപുരം: പൊലീസ് അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടയച്ച യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ. തിരുവനന്തപുരം ഫോർട്ട് പൊലീസ് അറസ്റ്റ ചെയ്ത് വിട്ടയച്ച യുവാവിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിനകത്താണ് ആത്മഹത്യ ചെയ്തത്.
കരിമഠം കോളനിയിൽ താമസിക്കുന്ന ബിജുവാണ് മരിച്ചത്. ഓട്ടോറിക്ഷ തൊഴിലാളികൾ തമ്മിലുള്ള സംഘർഷവുമായി ബന്ധപ്പെട്ടാണ് ഇയാൾക്കെതിരെ കേസെടുത്തത്. ശനിയാഴ്ച രാത്രി കസ്റ്റഡിയിലെടുത്ത ബിജുവിനെ ഞായറാഴ്ച ജാമ്യത്തിൽ വിട്ടയച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു.
എന്നാൽ സംഘർഷവുമായി ബന്ധപ്പെട്ട് സംശയം തോന്നിയാണ് ബിജുവിനെ അറസ്റ്റ് ചെയ്തതെന്നാണ് പൊലീസ് ഭാഷ്യം. പിന്നീട് ചോദ്യം ചെയ്യലിൽ ബിജുവും സംഘർഷത്തിൽ പങ്കാളിയാണെന്ന് മനസിലായി. എന്നാൽ ഗുരുതരമായ വകുപ്പുകൾ ചുമത്തിയിരുന്നില്ല. സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കാവുന്ന കുറ്റമാണ് ചെയ്തത്. ശനിയാഴ്ച കസ്റ്റഡിയിലെടുത്ത ബിജുവിനെ ഞായറാഴ്ച സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നുവെന്നും പൊലീസ് പറയുന്നു.
ബിജുവിന്റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ നടത്തുകയാണ്. ഇതിന് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam