
കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിൽ പത്തൊൻപതുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ അമ്മയുടെ അച്ഛൻ അറസ്റ്റിലായി. കൊയിലാണ്ടി കാപ്പാട് സ്വദേശിയായ അറുപത്തിരണ്ടുകാരനെയാണ് കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പോക്സോ, ആത്മഹത്യാപ്രേരണ എന്നീ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്.
പെൺകുട്ടിയുടെ ആത്മഹത്യകുറിപ്പിൽ നിന്നാണ് പീഡന വിവരം പുറത്തറിയുന്നത്. ഈ മാസം 17നാണ് കുട്ടിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ ആത്മഹത്യകുറിപ്പ് വീട്ടുകാർ ഒളിപ്പിക്കാൻ ശ്രമം നടത്തിയിരുന്നു. പിന്നീട് നടത്തിയ ആന്വേഷണത്തിലാണ് കുറിപ്പ് കണ്ടെത്തിയത്. 2016മുതൽ കുട്ടിയെ ഇയാൾ പലതവണ പീഡിപ്പിച്ചിരുന്നെന്നാണ് വിവരം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam