എംഡിഎംഎ കേസിൽ പിടിയിലായ യുവാവ് വാൾ വീശി ഭയപ്പെടുത്തി, സാഹസികമായി പിടികൂടി പൊലീസ്

Published : Dec 24, 2022, 02:03 PM ISTUpdated : Dec 24, 2022, 02:11 PM IST
എംഡിഎംഎ കേസിൽ പിടിയിലായ യുവാവ് വാൾ വീശി ഭയപ്പെടുത്തി, സാഹസികമായി പിടികൂടി പൊലീസ്

Synopsis

കഴിഞ്ഞ ദിവസം അർധരാത്രി പറവൂർ ഷാപ്പ് മുക്ക് റെയിൽവേ ക്രോസിന് സമീപം വാഹന പരിശോധനക്കിടെ സ്കൂട്ടറിലെത്തിയ രണ്ടുപേരെ തടഞ്ഞ് പരിശോധിക്കുമ്പോഴാണ് സ്കൂട്ടറിന്റെ പിന്നിലിരുന്ന വിച്ചു വാൾ ഊരി പൊലീസിനു നേരെ വീശി രക്ഷപ്പെടാൻ ശ്രമിച്ചത്.

അമ്പലപ്പുഴ: എംഡിഎംയുമായി പിടിയിലായ യുവാവ് പൊലീസിനെ ആക്രമിച്ച് കടന്നുകളയാൻ ശ്രമിച്ചു. ആലപ്പുഴ തിരുവമ്പാടി സ്വദേശി പരുത്തിപ്പള്ളി വിച്ചുവിനെയാണ് (21) പുന്നപ്ര സിഐ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം അർധരാത്രി പറവൂർ ഷാപ്പ് മുക്ക് റെയിൽവേ ക്രോസിന് സമീപം വാഹന പരിശോധനക്കിടെ സ്കൂട്ടറിലെത്തിയ രണ്ടുപേരെ തടഞ്ഞ് പരിശോധിക്കുമ്പോഴാണ് സ്കൂട്ടറിന്റെ പിന്നിലിരുന്ന വിച്ചു വാൾ ഊരി പൊലീസിനു നേരെ വീശി രക്ഷപ്പെടാൻ ശ്രമിച്ചത്.

ബുള്ളറ്റില്‍ കറങ്ങി മയക്കുമരുന്ന് കച്ചവടം; താമരശ്ശേരിയിൽ എം.ഡി.എം.എയുമായി യുവാക്കൾ അറസ്റ്റിൽ

ബലപ്രയോഗത്തിലൂടെയാണ് ഇയാളെ കീഴ്പ്പെടുത്തിയത്. ഈ സമയം സ്കൂട്ടർ ഓടിച്ചിരുന്നയാൾ കടന്നുകളഞ്ഞു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളുടെ കൈയിൽനിന്ന് 650 മില്ലിഗ്രാം എംഡിഎംഎ കണ്ടെടുത്തത്. സ്കൂട്ടർ ഓടിച്ചിരുന്നയാളെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. വിച്ചുവിനെതിരെ ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിൽ വധശ്രമം ഉൾപ്പെടെ ക്രിമിനൽ കേസുകളുണ്ട്. സ്ഥലത്തുനിന്നു കടന്നുകളഞ്ഞയാളും നിരവധി ക്രിമിനൽ കേസിൽ പ്രതിയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ട്രംപ് മാത്രമല്ല ക്ലിന്റണും ബിൽ ഗേറ്റ്സും', ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട കൂടുതൽ ചിത്രങ്ങൾ പുറത്ത്, ട്രംപിനെ ലക്ഷ്യമിടുന്നുവെന്ന് അനുയായികൾ
'ഹനുമാൻ പ്രതിഷ്ഠയിൽ തൊട്ടില്ല', നാഗദേവതയുടെ അടക്കം തിരുവാഭരണങ്ങളുമായി മുങ്ങി പൂജാരി, ജോലിക്കെത്തിയിട്ട് 6 ദിവസം