യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; പ്രതികളെ വെറുതെ വിട്ട് സുപ്രീം കോടതി

Published : Nov 07, 2022, 04:10 PM IST
യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; പ്രതികളെ വെറുതെ വിട്ട് സുപ്രീം കോടതി

Synopsis

നിര്‍ഭയ കേസ് റിപ്പോര്‍ട്ട് ചെയ്തതിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് സംഭവം നടന്നത്. അതിക്രൂരമായാണ് പ്രതികള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

ദില്ലി: പത്തൊമ്പതുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത കൊലപ്പെടുത്തിയെന്ന കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ട് സുപ്രീം കോടതി. ദില്ലിയിലെ  ഛാവ്‌ലയില്‍ 2012ല്‍ മൂന്ന് പേര്‍ ചേര്‍ന്ന് 19 കാരിയെ ബലാത്സംഗം ചെയ്തത്.   കേസിലെ പ്രതികളായിരുന്ന മൂന്നന് പേരെയും  സുപ്രീംകോടതി വെറുതെവിട്ടു. ദില്ലി കോടതി കുറ്റക്കാരെന്ന് കണ്ട്  വധശിക്ഷ വിധിച്ച കേസിലാണ് പ്രതികളായ രവികുമാര്‍, രാഹുല്‍, വിനോദ് എന്നിവരെ സുപ്രീംകോടതി കുറ്റവിമുക്തരാക്കിയത്. 

2012ല്‍  ഹരിയാണയിലെ  റോധായി ഗ്രാമത്തിലെ വയലിലാണ്  ഗുരുതരമായി പരിക്കേറ്റ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് ദില്ലി ഛാവ്‌ല പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച  മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തത്. യുവതിയെ തട്ടിക്കൊണ്ടുപോയ പ്രതികള്‍, ക്രൂരമായി ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തി വയലില്‍ ഉപേക്ഷിക്കുകയായിരുന്നു. 

നിര്‍ഭയ കേസ് റിപ്പോര്‍ട്ട് ചെയ്തതിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് സംഭവം നടന്നത്. അതിക്രൂരമായാണ് പ്രതികള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.   മൂന്ന് പ്രതികളും പെണ്‍കുട്ടിയെ മാറിമാറി  ബലാത്സംഗം ചെയ്തു.  ബലാത്സംഗം ചെയ്ത ശേഷം മൂവരും ചേർന്ന്  കണ്ണിൽ ആസിഡ് ഒഴിക്കുകയും സ്വകാര്യ ഭാഗങ്ങളിൽ കുപ്പിച്ചില്ലുകള്‍ ഇടുകയും ചെയ്ത ശേഷം വയലില്‍ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.  

പൊലീസ് കണ്ടെത്തലുകളും പ്രോസിക്യൂഷന്‍റെ വാദങ്ങളും അംഗീകരിച്ച് ദില്ലിയിലെ കോടതി മൂന്ന് പ്രതികള്‍ക്കും വധശിക്ഷ വിധിച്ചു. എന്നാല്‍ വധശിക്ഷയ്ക്കെതിതെ‌ പ്രതികള്‍ ദില്ലി ഹൈക്കോടതിയെ സമീപിച്ചു.  അതേവര്‍ഷം ഓഗസ്റ്റ് 26-ന് ദില്ലി ഹൈക്കോടതി കീഴ്കോടതിയുടെ വധശിക്ഷ ശരിവെച്ചിരുന്നു. ഇതോടെയാണ് പ്രതികള്‍ സുപ്രീം കോടതിയെ സമീപിച്ചത്. 

Read More : എൻഎസ്എസ് പരിപാടിക്കെന്ന വ്യാജേന വിദ്യാര്‍ത്ഥിനിയെ വിളിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമം, അധ്യാപകന്‍ പിടിയില്‍

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തന്റേതല്ലാത്ത കാർ ഒഎൽഎക്സിൽ വിൽപനയ്ക്കിട്ടു; 3.34 ലക്ഷം രൂപ തട്ടിയെടുത്തയാൾക്കെതിരെ കേസ്
ഫാർമ വ്യവസായിയെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയത് മകൻ, മരുമകൾക്ക് പങ്കില്ലെന്ന് വെളിപ്പെടുത്തൽ, അന്വേഷണത്തിൽ വലിയ ട്വിസ്റ്റ്