കാമുകിക്ക് മറ്റൊരു ബന്ധമുണ്ടെന്ന് സംശയം; 18കാരിയെ പേനാക്കത്തി കൊണ്ട് കുത്തി യുവാവ്, നില ഗുരുതരം

Published : Jul 08, 2022, 02:26 AM IST
കാമുകിക്ക് മറ്റൊരു ബന്ധമുണ്ടെന്ന് സംശയം; 18കാരിയെ പേനാക്കത്തി കൊണ്ട് കുത്തി യുവാവ്, നില ഗുരുതരം

Synopsis

വെല്ലൂരിലെ സ്വകാര്യ കോളേജിൽ ബിഎസ്‍സി ഒപ്റ്റോമെട്രിക്സ് വിദ്യാർത്ഥിയായ ഇയാൾ റാണിപേട്ടയിലെ മറ്റൊരു കോളേജിൽ പഠിക്കുന്ന പെൺകുട്ടിയുമായി മൂന്ന് വർഷമായി പ്രണയത്തിലായിരുന്നു.

ചെന്നൈ: തമിഴ്നാട് വെല്ലൂർ തിരുവല്ലത്ത് പതിനെട്ടുകാരിയെ കുത്തിക്കൊല്ലാൻ ശ്രമിച്ച ചെറുപ്പക്കാരൻ അറസ്റ്റിൽ. അടുപ്പത്തിലായിരുന്ന പെൺകുട്ടി മറ്റാരെയോ പ്രണയിക്കുന്നു എന്ന സംശയത്തിലാണ് കൊലപാതകശ്രമം. ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടി അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. വെല്ലൂർ സ്വദേശി സതീഷാണ് അറസ്റ്റിലായത്. ഇരുപതുകാരനായ സതീഷ് തമിഴ്നാട് വെല്ലൂർ ജില്ലയിലെ ഗുപ്പതമൊട്ടൂർ സ്വദേശിയാണ്.

വെല്ലൂരിലെ സ്വകാര്യ കോളേജിൽ ബിഎസ്‍സി ഒപ്റ്റോമെട്രിക്സ് വിദ്യാർത്ഥിയായ ഇയാൾ റാണിപേട്ടയിലെ മറ്റൊരു കോളേജിൽ പഠിക്കുന്ന പെൺകുട്ടിയുമായി മൂന്ന് വർഷമായി പ്രണയത്തിലായിരുന്നു. പാരാ മെഡിക്കൽ കോഴ്സ് വിദ്യാർത്ഥിനിയാണ് പെൺകുട്ടി. മറ്റേതോ ചെറുപ്പക്കാരനുമായി ബന്ധമുണ്ടെന്ന് സംശയിച്ചാണ് സതീഷ് പെൺകുട്ടിയെ കൊല്ലാൻ തീരുമാനിച്ചത്. കോളേജിൽ പോകാനായി തിരുവല്ലം ബസ് സ്റ്റാൻഡിൽ എത്തിയ പെൺകുട്ടിയെ ഇയാൾ പിന്തുടർന്ന് ചെന്ന് ശല്യപ്പെടുത്തി പ്രകോപിപ്പിച്ചു.

ഇരുവരും തമ്മിൽ വാക്കുതർക്കം ആയതിനിടെ പെട്ടെന്ന് കയ്യിൽ കരുതിയിരുന്ന പേനാക്കത്തിയെടുത്ത് പെൺകുട്ടിയുടെ മുഖത്തും കഴുത്തിലും കുത്തുകയായിരുന്നു. രക്തത്തിൽ കുളിച്ച് റോഡിൽ വീണ പെൺകുട്ടിയെ കണ്ടുനിന്നവർ വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. നാട്ടുകാർ തന്നെയാണ് സതീഷിനെ തടഞ്ഞുവച്ച് പൊലീസിനെ ഏൽപ്പിച്ചത്.

ഇയാളുടെ മേൽ കൊലപാതകശ്രമം, സ്ത്രീകൾക്കെതിരായ അതിക്രമം, തമിഴ്നാട് സ്ത്രീപീഡന നിരോധന നിയമം തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്ത് റിമാൻഡ് ചെയ്തു. 18 വയസ്സുള്ള പെൺകുട്ടിയെ വിവാഹം കഴിക്കണം എന്നാവശ്യപ്പെട്ട് ഇയാൾ പെൺകുട്ടിയുടെ വീട്ടുകാരെയും നിരന്തരം ശല്യം ചെയ്തിരുന്നു എന്നാണ് വിവരം. പെട്ടെന്നുള്ള പ്രകോപനം ആയിരുന്നില്ലെന്നും ആയുധം കയ്യിൽ കരുതി പെൺകുട്ടിയെ കൊല്ലാനുറപ്പിച്ച് തന്നെയാണ് ഇയാൾ എത്തിയതെന്നും പൊലീസ് അറിയിച്ചു.

മലപ്പുറത്ത് വ്യാപാരിയെ ഹണിട്രാപ്പിൽ കുരുക്കി സ്വർണ്ണവും പണവും കാറും തട്ടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

മലപ്പുറം: ഹണി ട്രാപ്പില്‍പ്പെടുത്തി വ്യാപാരിയെ തട്ടിക്കൊണ്ട് പോയി പണവും സ്വര്‍ണ്ണവും കവര്‍ന്ന കേസില്‍ ഒരാളെക്കൂടി മലപ്പുറം ചങ്ങരംകുളം പൊലീസ് പിടികൂടി. പെരുമ്പടപ്പ് സ്വദേശി ഹരിഹരനാണ് പിടിയിലായത്. കേസില്‍ നേരത്തെ പത്തു പേര്‍ പിടിയിലായിരുന്നു. 2020- ൽ ആണ് കേസിന് ആസ്പദമായ സംഭവം. 

'ഗുണ്ടയുടെ സ്വന്തം പൊലീസുകാർ': കോട്ടയത്ത് ഡിവൈഎസ്പി അടക്കമുള്ള പൊലീസുകാർക്കെതിരെ ഐജിയുടെ റിപ്പോർട്ട്

അടക്കവ്യാപാരിയായ പരാതിക്കാരനെ എടപ്പാളിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ആദ്യം എടപ്പാൾ അണ്ണക്കമ്പാടിലെ ക്വാട്ടേഴ്സില്‍ കൊണ്ട് പോയി വ്യാപാരിയെ ശാരീരികമായി ഉപദ്രവിച്ചു. പിന്നീട് വയനാട്ടിലെ റിസോർട്ടിലേക്ക് കൊണ്ടു പോയി മോചനദ്രവ്യം ആവശ്യപ്പെടുകയുമായിരുന്നു. പരാതിക്കാരൻ്റെ ശരീരത്തിൽ ഉണ്ടായിരുന്ന സ്വർണ്ണവും, കയ്യിൽ ഉണ്ടായിരുന്ന പണവും തട്ടിപ്പ് സംഘം കവർന്നിരുന്നു. 

വ്യാപാരിയുടെ ആഡംബരക്കാറും പിടിച്ചെടുത്തിരുന്നു. ഇദ്ദേഹത്തിൻ്റെ മുപ്പത്തിയാറ് ലക്ഷത്തോളം രൂപയാണ് സംഘം കവര്‍ന്നത്. കേസില്‍ പത്ത് പ്രതികളെ പ്രത്യേക അന്വേഷണ സംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ഹരിഹരൻ സംഭവം നടന്ന അന്ന് മുതൽ ഒളിവിൽ പോയതായിരുന്നു. മേലാറ്റൂരിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ചങ്ങരംകുളം പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് പിടികൂടിയത്. കേസില്‍ ഇനി രണ്ട് പേര്‍കൂടി പിടിയിലാകാനുണ്ട്. കോടതിയില്‍ ഹാജരാക്കിയെ പ്രതിയെ റിമാന്‍ഡ് ചെയ്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അടച്ചിട്ട വീട് കുത്തിതുറന്ന് മോഷണം; 10 പവനും 30000 രൂപയും ഡയമണ്ട് കമ്മലുകളും കവർന്നു, കേസെടുത്ത് പന്തീരാങ്കാവ് പൊലീസ്
ഓടുന്ന ട്രെയിനില്‍ നിന്ന് മുഖത്തിടിച്ച് പുറത്തേക്ക് തള്ളിയിട്ട് കവര്‍ച്ച, രണ്ടാഴ്ച നീണ്ട അന്വേഷണത്തിൽ പ്രതികൾ പിടിയിൽ