Asianet News MalayalamAsianet News Malayalam

'ഗുണ്ടയുടെ സ്വന്തം പൊലീസുകാർ': കോട്ടയത്ത് ഡിവൈഎസ്പി അടക്കമുള്ള പൊലീസുകാർക്കെതിരെ ഐജിയുടെ റിപ്പോർട്ട്

കുഴല്‍ പ്പണ ഇടപാട് ഉള്‍പ്പെടെ നിരവധിക്കേസുകളിൽ പ്രതിയായ ഗുണ്ട അരുണ്‍ ഗോപനുമായി ക്രമസമാധാന ചുമതലയുള്ള ഡിവൈഎസ്പിക്കും, ഒരു ഇൻസ്പകെട്ർക്കും, മറ്റ് രണ്ടു പൊലീസുകാർക്കും അടുത്ത ബന്ധമെന്നാണ് റിപ്പോർട്ട്. 

South Zone IG Given report against Police officers who close connection with goons
Author
Kottayam, First Published Jul 8, 2022, 12:04 AM IST

കോട്ടയം: കോട്ടയത്ത് പൊലീസ്, ഗുണ്ടാ മാഫിയ ബന്ധമെന്ന് ദക്ഷിണ മേഖല ഐജിയുടെ റിപ്പോർട്ട്. കുഴല്‍പ്പണ ഇടപാട് ഉള്‍പ്പെടെ നിരവധിക്കേസുകളിൽ പ്രതിയായ ഗുണ്ട അരുണ്‍ ഗോപനുമായി ക്രമസമാധാന ചുമതലയുള്ള ഡിവൈഎസ്പിക്കും, ഒരു ഇൻസ്പകെട്ർക്കും, മറ്റ് രണ്ടു പൊലീസുകാർക്കും അടുത്ത ബന്ധമെന്നാണ് റിപ്പോർട്ട്. ഗുണ്ടയെ കസ്റ്റഡയിലെടുത്തപ്പോള്‍ പൊലീസ് ബന്ധം പുറത്തുപറയാതിരിക്കാൻ ഡിവൈഎസ്പി സ്റ്റേഷനിൽ കയറി ഭീഷണിപ്പെടുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. ഐജിയുടെ റിപ്പോർട്ടിൽ. പരാമർശിക്കപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ ഡിജിപി നടപടിക്ക് ശുപാർശ ചെയ്തു.

കുഴപ്പണ കടത്ത്, ലഹരി കടത്ത്, ഹണി ട്രാപ്പ്, വഞ്ചന കുറ്റം തുടങ്ങിയ നിരവധിക്കേസുകളിൽ പ്രതിയായ ഏറ്റുമാനൂ‍ർ സ്വദേശി അരുണ്‍ ഗോപനുമായി പൊലീസുകാർക്ക് അടുത്ത ബന്ധമെന്നാണ് ഐജിയുടെ റിപ്പോർ‍ട്ട്. കോട്ടയത്ത് ഗുണ്ടാ ആക്രണങ്ങള്‍ വ‍ർദ്ധിച്ചതോടെ എസ്പിയുടെ നേതൃത്വത്തിൽ രൂപീകരിച്ച സംഘമാണ് കോട്ടയം ഈസ്റ്റ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഹണി ട്രാപ്പു കേസിൽ അരുണ്‍ ഗോപനെ അറസ്റ്റ് ചെയ്യുന്നത്. എസ്പിയുടെ സംഘം അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുകയും ഫോണ്‍ വിശദാംശങ്ങള്‍ പരിശോധിക്കുകയും ചെയ്തപ്പോഴാണ് ഗുണ്ടയുടെ പൊലീസ് സൗഹൃദം പുറത്തായത്.

ഇതേ തുടർന്നാണ് ഐജി പി.പ്രകാശ് പ്രത്യേക സംഘത്തെ നിയോഗിച്ച് രഹസ്യന്വേഷണം നടത്തി ഡിജിപിക്ക് റിപ്പോർട്ട് നൽകിയത്. ബംഗ്ലളൂരു കേന്ദ്രമാക്കി വടക്കൻ കേന്ദ്രത്തിലെ കുഴൽപ്പണ ഇടപാട് നിയന്ത്രിക്കുകയാണ് അരുണ്‍ ഗോപൻെറ ക്രിമിനൽ പ്രവർത്തനം. കോട്ടയത്തും കേസുകളുണ്ടെങ്കിലും അന്വേഷണ കാര്യമായി നടത്തുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്യാറില്ല. പൊലീസ് സൗഹൃദമായിരുന്നു ഗുണ്ടക്ക് തുണയായത്.

ഇതിനിടെ ചീട്ടുകളി സംഘത്തെ ഗാന്ധി നഗർ പൊലീസ് പിടികൂടിപ്പോള്‍ അരുണ്‍ ഗോപനും അതിൽ ഉള്‍പ്പെട്ടു. കൂടുതൽ അന്വേഷണം നടക്കുന്നതിന് മുമ്പ് ഒരു ഡിവൈഎസ്പി ഇടപെട്ട് അരുണ്‍ ഗോപന് സ്റ്റേഷൻ ജാമ്യം നൽകിയെന്നാണ് അന്വേഷണ റിപ്പോർട്ട്. ഇതേ ഡിവൈഎസ്പി അരുണ്‍ ഗോപനെ എസ്പിയുടെ സംഘം കസ്റ്റഡിലെടത്ത് ചോദ്യം ചെയ്തുവരുമ്പോള്‍ സ്റ്റേഷനുള്ളിൽ കയറി പൊലീസ് ബന്ധം പുറത്തുപറയാതിരിക്കാൻ ഭീഷണിപ്പെടുത്തിയെന്നും അന്വേഷണത്തിൽ കണ്ടെത്തി.

രണ്ടുപോലീസുകാർ നിരന്തരമായി ഗുണ്ടയുമായി ബന്ധം പുലർത്തിയിരുന്നു. ഇവർ ഗുണ്ടാബന്ധുമുള്ള പാർട്ടികളിലും പങ്കെടുത്തിട്ടുണ്ട്. പൊലീസ് നീക്കങ്ങളും ഇവർ ചോർത്തി കൊടുത്തുവെന്നായിരുന്നു ഐജിയുടെ റിപ്പോ‍ർട്ട്. ഐജിയുടെ റിപ്പോർട്ടിൻെറ അടിസ്ഥാനത്തിൽ ഇപ്പോഴും കോട്ടയത്ത് ക്രമസമാധാനചുമതലയിൽ തുടരുന്ന ഡിവൈഎസ്പിക്ക് എതിരെ വകുപ്പതല നടപടി വേണെമന്ന് ഡിജിപി സർക്കാരിനോട് ശുപാർശ ചെയ്തു. മറ്റ് ഉദ്യോഗസ്ഥർക്കെതിരെ പാല എഎസ്പി വകുപ്പുതല അന്വേഷണം തുടങ്ങിയിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios