
ചെന്നൈ: ഏഴ് വര്‍ഷമായി പ്രണയത്തിലായിരുന്ന യുവതി മറ്റൊരാളുമായി വിവാഹം ഉറപ്പിച്ചതോടെ യുവാവ് കാമുകിയെയും അമ്മയെയും തീ കൊളുത്തി കൊന്നു. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. കരാർ ടെക്നീഷ്യനായ ഭൂപാലൻ എന്ന സതീഷ് (31 ആണ് 26 കാരിയായ യുവതിയെയും ഇവരുടെ 45 വയസുള്ള അമ്മയെയും മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയത്.
കാമുകിയെയും അമ്മയെയും കൊന്ന ശേഷം സതീശും മണ്ണെണ്ണ ഒഴിച്ച് ജീനൊടുക്കി. സതീശും യുവതിയും കഴിഞ്ഞ ഏഴ് വര്‍ഷമായി പ്രണയത്തിലായിരുന്നു. യുവതിയുടെ പിതാവ് ചെന്നൈ കോര്‍പ്പറേഷനില്‍ ജോലിക്കാരനായിരുന്നു. രണ്ട് വർഷം മുമ്പ് പിതാവ് മരണപ്പെട്ടു. ഇതോടെ യുവതിക്ക് പിതാവിന്‍റെ ജോലി ലഭിച്ചു.
ജോലി സ്ഥലത്ത് വച്ച് മറ്റൊരു യുവാവുമായി യുവതി അടുപ്പത്തിലാകുകയും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. അടുത്തിടെ ഇവരുടെ വിവാഹ നിശ്ചയവും കഴിഞ്ഞു. ഇതറിഞ്ഞ സതീശ് ഇന്ന് പുലര്‍ച്ചയോടെ യുവതിയുടെ വീട്ടിലെത്തി മണ്ണെണ്ണ ഒഴിച്ച് കാമുകിയെയും അമ്മയെയും കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് പ്രതിയും ജീവനൊടുക്കി.
മൂന്ന് പേരുടെയും നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൊലീസ് സ്ഥലത്തെത്തി മൂന്ന് പേരുടേയും മൃതദേഹം തിരിച്ചറിഞ്ഞു. പോസ്റ്റുമാര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam