ആന്ധ്രാപ്രദേശിൽ ടിഡിപി നേതാവിന് വെടിയേറ്റു 

Published : Feb 03, 2023, 12:25 PM IST
ആന്ധ്രാപ്രദേശിൽ ടിഡിപി നേതാവിന് വെടിയേറ്റു 

Synopsis

ഇന്നലെ രാത്രിയാണ്  മൂന്നംഗസംഘം വീട്ടിൽ കയറി റെഡ്ഡിക്ക് നേരെ വെടിയുതിർത്തത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന്റെ നില ഗുരുതരമാണ്.

ഹൈദരാബാദ് : ആന്ധ്രാപ്രദേശിലെ പൽനാട് ജില്ലയിൽ ടിഡിപി പ്രാദേശിക നേതാവിന് വെടിയേറ്റു. റോംപിചെർള മണ്ഡലം പ്രസിഡന്‍റ് വെണ്ണ ബാലകോടി റെഡ്ഡിക്കാണ് വെടിയേറ്റത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന്റെ നില ഗുരുതരമാണ്. ഇന്നലെ രാത്രിയാണ്  മൂന്നംഗസംഘം വീട്ടിൽ കയറി റെഡ്ഡിക്ക് നേരെ വെടിയുതിർത്തത്. വെടിവച്ച മൂന്നംഗ അക്രമിസംഘം പൊലീസിന്റെ പിടിയിലായി. പി വെങ്കടേശ്വര റെഡ്ഡി, പൂജല രാമുഡു, അഞ്ജിറെഡ്ഡി എന്നിവരാണ് അറസ്റ്റിലായത്. പിന്നിൽ വൈഎസ്ആർ കോൺഗ്രസാണെന്നാണ് ടിഡിപി നേതൃത്വത്തിന്റെ ആരോപണം. എന്നാൽ ആക്രമണങ്ങൾക്ക് വൈഎസ്ആർ കോൺഗ്രസുമായി ബന്ധമില്ലെന്നും ടിഡിപി പാർട്ടിക്കുള്ളിലെ ചേരിപ്പോരാണ് ആക്രമണത്തിലെത്തിയതെന്നും വൈഎസ്ആർ കോൺഗ്രസ് തിരിച്ചടിച്ചു. 

 

 

PREV
Read more Articles on
click me!

Recommended Stories

63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം
14കാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ; ഭാര്യയെ മര്‍ദിച്ചതിനും കേസെടുത്ത് പൊലീസ്