
അമരാവതി: പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ വിവാഹം ചെയ്ത അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രപ്രദേശ് ചിറ്റൂർ ജില്ലയിലെ ഗംഗാരവാരത്തെ സ്വകാര്യ ജൂനിയർ കോളജിലെ അധ്യാപകനായ ചലപതി (33) ആണ് അറസ്റ്റിലായത്. പതിനേഴുകാരിയായ വിദ്യാർഥിയെ കബളിപ്പിച്ച് വിവാഹം കഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടി ഹയർ സെക്കൻഡറി രണ്ടാം വർഷ വിദ്യാർഥിയാണ്. അധ്യാപകൻ നേരത്തെ മറ്റൊരു വിവാഹം കഴിച്ചിട്ടുണ്ട്.
മാർച്ച് 29 ന് പരീക്ഷ കഴിഞ്ഞയുടനെ പെൺകുട്ടിയെ ബെംഗളൂരുവിലേക്ക് കൊണ്ടുപോയി അവിടെ വച്ച് വിവാഹം കഴിച്ചു. പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ ചലപതിക്കെതിരെ പോക്‌സോ നിയമപ്രകാരം പൊലീസ് കേസെടുത്ത് മാർച്ച് 31ന് അറസ്റ്റ് ചെയ്തു. ബൊമ്മനപ്പള്ളി സ്വദേശിയായ ചലപതി, മൂന്ന് വർഷം മുമ്പ് അതേ ഗ്രാമത്തിലെ മറ്റൊരു പെൺകുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചിരുന്നു. ഈ ബന്ധത്തിൽ ഒരു മകനുണ്ട്. ഭാര്യ രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam