അഞ്ചുവയസുകാരനെ മര്‍ദ്ദിച്ച ടീച്ചര്‍ക്ക് സസ്പെന്‍ഷന്‍

By Web TeamFirst Published Mar 10, 2019, 10:52 AM IST
Highlights

സിസിടവി ദൃശ്യങ്ങളില്‍ നിന്നാണ് ടീച്ചര്‍ കുട്ടിയുടെ കവിളില്‍ മര്‍ദ്ദിച്ച വിവരം  അധികൃതര്‍ അറിയുന്നത്.

നാസിക്ക്: അഞ്ചുവയസുകാരനായ പ്ലേ സ്കൂള്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച ടീച്ചര്‍ക്ക് സസ്പെന്‍ഷന്‍. മഹാരാഷ്ട്രയിലെ നാസിക്കിലാണ് സംഭവം. സിസിടവി ദൃശ്യങ്ങളില്‍ നിന്നാണ് ടീച്ചര്‍ കുട്ടിയുടെ കവിളില്‍ മര്‍ദ്ദിച്ച വിവരം  അധികൃതര്‍ അറിയുന്നത്.

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് കുട്ടിയെ കൂട്ടാനായി സ്കൂളിലെത്തിയ അമ്മയാണ് കുട്ടിയുടെ കവിളില്‍ മര്‍ദ്ദനമേറ്റ പാട് കണ്ടത്. ഇതിന് പിന്നാലെ സ്കൂള്‍ അധികൃതരുമായി മാതാവ് ബന്ധപ്പെട്ടു. തുടര്‍ന്ന് അധികൃതര്‍ സിസിടവി പരിശോധിച്ചതോടെ ടീച്ചര്‍ കുട്ടിയെ മര്‍ദ്ദിച്ചെന്നത് വ്യക്തമായി. ഇവരെ സസ്പെന്‍റ് ചെയ്തതിനാല്‍ മാതാപിതാക്കള്‍ പൊലീസില്‍ പരാത നല്‍കിയില്ല.

click me!