
ബറേലി: ഉത്തർപ്രദേശിലെ ബറേലി ജില്ലയിലെ സിബി ഗഞ്ച് പ്രദേശത്ത് കാമുകൻ തൂങ്ങിമരിച്ചതറിഞ്ഞ് പെൺകുട്ടിയും ആത്മഹത്യക്കൊരുങ്ങി. എന്നാൽ തക്ക സമയത്ത് അമ്മ ഇടപെട്ട് പെൺകുട്ടിയെ രക്ഷപ്പെടുത്തി. 12ാംക്ലാസ് വിദ്യാർത്ഥിയായ 17കാരന്റെ ആത്മഹത്യാ വാർത്തയറിഞ്ഞാണ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയും ആത്മഹത്യക്ക് ശ്രമിച്ചത്.
തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. ബറേലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് പെൺകുട്ടി. മരിച്ച 17കാരന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു.
പെൺകുട്ടിയുടേത് ദളിത് കുടുംബമായതിനാൽ ഇവരുടെ പ്രണയത്തെ 17കാരന്റെ കുടുംബം എതിർത്തിരുന്നു. പ്രണയബന്ധം അറിഞ്ഞത് മുതൽ ആൺകുട്ടിയ്ക്ക് വീട്ടിൽ കടുത്ത നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു. പെൺകുട്ടിയെ കാണുന്നതിൽ നിന്ന് ശക്തമായി വിലക്കിയിരുന്നു. ഇതേ തുടർന്നാണ് ആൺകുട്ടി തൂങ്ങിമരിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam