സ്ത്രീകളെ ബൈക്കിൽ പിന്തുടർന്ന് ശല്യം ചെയ്യുന്ന കേസിൽ ക്ഷേത്രത്തിലെ കീഴ്ശാന്തി അറസ്റ്റിൽ

By Web TeamFirst Published Jun 17, 2021, 12:33 AM IST
Highlights

തൃശ്ശൂർ പാർളിക്കാട് സുബ്രമണ്യ ക്ഷേത്രത്തിലെ കീഴ് ശാന്തി ആണ് പിടിയിലായ ഗോപ്പീ കൃഷ്ണൻ. രാത്രി കാലങ്ങളിൽ ബൈക്കിൽ കറങ്ങി നടന്നു സ്ത്രീകളോട് അശ്ലീലച്ചുവ യിൽ സംസാരിക്കുന്നത് ഇയാൾ പതിവാക്കിയിരുന്നു. 

തൃശൂർ: സ്ത്രീകളെ ബൈക്കിൽ പിന്തുടർന്ന് ശല്യം ചെയ്യുന്ന കേസിൽ ക്ഷേത്രത്തിലെ കീഴ്ശാന്തി അറസ്റ്റിൽ. തിരുവല്ല സ്വദേശി ഗോപീകൃഷ്ണൻ ആണ് തൃശൂർ മെഡിക്കൽ കോളേജ് പോലീസിന്റെ പിടിയിൽ ആയതു

തൃശ്ശൂർ പാർളിക്കാട് സുബ്രമണ്യ ക്ഷേത്രത്തിലെ കീഴ് ശാന്തി ആണ് പിടിയിലായ ഗോപ്പീ കൃഷ്ണൻ. രാത്രി കാലങ്ങളിൽ ബൈക്കിൽ കറങ്ങി നടന്നു സ്ത്രീകളോട് അശ്ലീലച്ചുവ യിൽ സംസാരിക്കുന്നത് ഇയാൾ പതിവാക്കിയിരുന്നു. പരാതികൾ തുടർന്നതോടെയാണ് പോലീസ് അന്വേഷണം തുടങ്ങിയത്. ഡെന്റൽ കോളേജ് വിദ്യാര്ഥിനിയെ ബൈക്കിൽ പിന്തുടർന്നു

ലൈംഗിക ചുവയോടെ സംസാരിച്ചതിനും, മെഡിക്കൽ കോളേജിലെ നഴ്‌സ് നോട് മോശമായി പെരുമാറുകയും ചെയ്ത കേസിലും ആണ് ആണ് അറസ്റ്റ്. മെഡിക്കൽ കോളേജിൽ സ്ട്രീറ്റ് ലൈറ് ഇല്ലാത്ത കാട് പിടിച്ച പ്രദേശങ്ങളിൽ ആണ് ഇയാൾ ബൈക്കിൽ കറങ്ങിയിരുന്നത്. മറ്റൊരു ആളുടെ പേരിൽ ഉള്ള ബൈക്കിൽ ആയിരുന്നു സഞ്ചാരം കൂടുതൽ പേർ പരാതിയുമായി വരാൻ സാധ്യത ഉണ്ടെന്നു മെഡിക്കൽ കോളേജ് പോലീസ് വ്യക്തമാക്കി

click me!