വീടിന്റെ മുൻഭാഗത്തെ കതകും ഫാനും സ്‌കൂട്ടറിൽ സൂക്ഷിച്ചിരുന്ന പാൻകാർഡ്, എ.ടി.എം.കാർഡ്, ലൈസൻസുമടക്കം കത്തി നശിച്ചു.

കൊല്ലം : അർധരാത്രിയിൽ വീടിനു തീയിടാൻ ശ്രമം. കണ്ണനല്ലൂർ നോർത്ത് വാർഡിൽ ചരുവിള പുത്തൻവീട്ടിൽ അൻസർഖാന്റെ വീടിനാണ് സമൂഹവിരുദ്ധർ തീയിട്ടത്. വീടിനോടു ചേർന്ന് കാർ പോർച്ചിൽ സൂക്ഷിച്ചിരുന്ന സ്കൂട്ടർ കത്തിനശിച്ചു. വീടിന്റെ മുൻഭാഗത്തെ കതകും ഫാനും സ്‌കൂട്ടറിൽ സൂക്ഷിച്ചിരുന്ന പാൻകാർഡ്, എ.ടി.എം.കാർഡ്, ലൈസൻസുമടക്കം കത്തി നശിച്ചു. ഭിത്തികൾക്കും സിറ്റൗട്ടിനും കേടുപാടുകളുണ്ടായി. അഗ്നിരക്ഷാസേനയെത്തി തീയണച്ചതിനാൽ വൻ അപകടം ഒഴിവായി. ബുധനാഴ്ച പുലർച്ചെ രണ്ടരയോടെയായിരുന്നു അതിക്രമം. തീ ആളിപ്പടരുന്നതു കണ്ട് വീട്ടിലുള്ളവർ പുറത്തേക്ക്‌ ഓടിരക്ഷപ്പെടുകയായിരുന്നു.കണ്ണനല്ലൂർ എസ്.എച്ച്.ഒ. അഭിലാഷിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥല​ത്തെത്തി മേൽനടപടി സ്വീകരിച്ചു. മേഖലയിൽ രാത്രികാലങ്ങളിൽ മയക്കുമരുന്നുസംഘങ്ങളുടെയടക്കം ശല്യം രൂക്ഷമാണെന്നാണ്‌ നാട്ടുകാരുടെ പരാതി. എത്രയും വേഗം കുറ്റവാളികളെ കണ്ടെത്തണമെന്ന് സ്ഥലം സന്ദർശിച്ച ഡി.സി.സി. സെക്രട്ടറി ഫൈസൽ കുളപ്പാടവും തൃക്കോവിൽവട്ടം ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ് കണ്ണനല്ലൂർ എ.എൽ. നിസാമുദീനും ആവശ്യപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം