കല്ലട ബസിലെ താല്‍കാലിക ജീവനക്കാരന്‍ കഞ്ചാവുമായി പിടിയില്‍

Published : Apr 30, 2019, 10:37 PM ISTUpdated : May 01, 2019, 01:07 AM IST
കല്ലട ബസിലെ താല്‍കാലിക ജീവനക്കാരന്‍ കഞ്ചാവുമായി പിടിയില്‍

Synopsis

മൂന്നു വലിയ പ്ലാസ്റ്റിക് പായ്ക്കറ്റുകളിലും 33 ചെറിയ പേപ്പര്‍ പൊതികളിലും പൊതിഞ്ഞ നിലയിലുമായിരുന്നു കഞ്ചാവ്

കൊച്ചി: രണ്ടര കിലോ കഞ്ചാവുമായാണ് കല്ലട ബസിലെ താല്‍കാലിക ജീവനക്കാരന്‍ അറസ്റ്റിലായത്. കൂവപ്പാടം ഓടമ്പിള്ളിപ്പറമ്പില്‍  പ്രഭു (22) വിനെയാണ് സൗത്ത് റെയില്‍വേ സ്റ്റേഷന്‍ രണ്ടാം പ്‌ളാറ്റഫോമിനു സമീപം കര്‍ഷക റോഡില്‍ നിന്ന് കടവന്ത്ര പൊലീസ് പിടികൂടിയത്.

മൂന്നു വലിയ പ്ലാസ്റ്റിക് പായ്ക്കറ്റുകളിലും 33 ചെറിയ പേപ്പര്‍ പൊതികളിലും പൊതിഞ്ഞ നിലയിലുമായിരുന്നു കഞ്ചാവ്. നഗരത്തിലെ കഞ്ചാവ് വില്‍പ്പന ഏജന്റുമാര്‍ക്കു വില്‍ക്കുന്നതിനായി തിരൂപ്പൂരില്‍ നിന്നും ട്രെയിന്‍ മാര്‍ഗം കൊണ്ടുവന്നതാണെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. ചെറിയ പൊതികള്‍ ഇയാള്‍ സ്വന്തം നിലയില്‍ വില്പന നടത്തും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'പ്രധാന സാക്ഷികൾ മരിച്ചു, മറ്റ് സാക്ഷികൾ കൂറുമാറി', ആൽത്തറ വിനീഷ വധക്കേസിൽ ശോഭാ ജോൺ അടക്കമുള്ള പ്രതികൾ പുറത്ത്
വൻ പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ച് തട്ടിയത് കോടികൾ,കായംകുളം കോൺഗ്രസ് കൗൺസിലറും മാനേജറും അറസ്റ്റിൽ