തീവ്രവാദക്കേസ്; തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് അറസ്റ്റിലായ പ്രതികളെ ഇന്ന് ബെംഗളൂരുവിലെത്തിക്കും

By Web TeamFirst Published Sep 22, 2020, 5:56 AM IST
Highlights

ബെംഗളൂരു സ്ഫോടനവുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി എന്‍ഐഎ തിരയുന്ന കണ്ണൂര്‍ സ്വദേശി ഷുഹൈബ് , യുപി സ്വദേശി ഗുല്‍നവാസ് എന്നിവരാണ് അറസ്റ്റിലായത്. യുപി സ്വദശി ഗുല്‍ നവാസിന് ലക്ഷര്‍ ഇ ത്വയ്ബയുമായി ബന്ധമുണ്ടെന്ന് എന്‍ഐഎ അറിയിച്ചു

തിരുവനന്തപുരം: തീവ്രവാദക്കേസിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് അറസ്റ്റിലായ രണ്ട് പ്രതികളെ ഇന്ന് ബെംഗളൂരുവിലെത്തിക്കും. സൗദിയില്‍ നിന്ന് എത്തിയ കണ്ണൂര്‍ സ്വദേശിയും യുപി സ്വദേശിയുമാണ് എൻഐഎയുടെ പിടിയിലായത്.

ബെംഗളൂരു സ്ഫോടനവുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി എന്‍ഐഎ തിരയുന്ന കണ്ണൂര്‍ സ്വദേശി ഷുഹൈബ് , യുപി സ്വദേശി ഗുല്‍നവാസ് എന്നിവരാണ് അറസ്റ്റിലായത്. യുപി സ്വദശി ഗുല്‍ നവാസിന് ലക്ഷര്‍ ഇ ത്വയ്ബയുമായി ബന്ധമുണ്ടെന്ന് എന്‍ഐഎ അറിയിച്ചു. കണ്ണൂര്‍ സ്വദേശി ഷുഹൈബിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഉണ്ടായിരുന്നു. തീവ്രവാദ കേസില്‍ ഹവാല വഴി പണം എത്തിച്ചത് ഷുഹൈബെന്നാണ് അന്വേഷണ ഏജന്‍സി പറയുന്നത്. 

ഇന്ത്യന്‍ മുജ്ജാഹിദീന്‍ സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. ബെംഗ്ലൂരു സ്ഫോടന കേസില്‍ 32ആം പ്രതിയാണ് ഷുഹൈബ്. 2008 മുതല്‍ ഒളിവില്‍ കഴിയുന്ന ഷുഹൈബിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു ഇരുവരെയും കൊച്ചി ഓഫീസിലെത്തിച്ച ശേഷം ബെംഗളൂരുവിലേക്ക് കൊണ്ടുപോകും.

click me!