ലോക്ക്ഡൗണില്‍ ഫ്ളാറ്റില്‍ തനിച്ചായ അന്ധയായ 53 കാരി പീഡിനത്തിനിരയായി; സംഭവം ഭോപ്പാലില്‍

Published : Apr 19, 2020, 12:41 AM ISTUpdated : Apr 19, 2020, 08:32 AM IST
ലോക്ക്ഡൗണില്‍ ഫ്ളാറ്റില്‍ തനിച്ചായ അന്ധയായ 53 കാരി പീഡിനത്തിനിരയായി; സംഭവം ഭോപ്പാലില്‍

Synopsis

ലോക്ഡൗണിനെത്തുടര്‍ന്ന് ഫ്ളാറ്റില്‍ തനിച്ചായ അന്ധയായ 53 കാരി പീഡനത്തിന് ഇരയായി. ഷാപുരയിലെ ഫ്ളാറ്റില്‍ ഇന്നലെയായിരുന്നു സംഭവം.

ഭോപ്പാല്‍: ലോക്ഡൗണിനെത്തുടര്‍ന്ന് ഫ്ളാറ്റില്‍ തനിച്ചായ അന്ധയായ 53 കാരി പീഡനത്തിന് ഇരയായി. ഷാപുരയിലെ ഫ്ളാറ്റില്‍ ഇന്നലെയായിരുന്നു സംഭവം. ലോക്ഡൗണ്‍ കാലത്ത് വീടിനുള്ളില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന ദേശീയ വനിതാ കമ്മീഷന്‍ കണ്ടെത്തലിന് പിന്നാലെയാണ് മധ്യപ്രദേശ് തലസ്ഥാനത്തെ സംഭവം. 

ഭോപ്പാലിലെ ഫ്ളാറ്റില്‍ തനിച്ചായിരുന്നു അന്ധയായ 53 കാരി. രാജസ്ഥാനിലെ കുടുംബവീട്ടിലേക്ക് പോയ ഭര്‍ത്താവിനും കുടുംബാംഗങ്ങള്‍ക്കും ലോക്ഡൗണ്‍ കാരണം മടങ്ങിയെത്താനായിരുന്നില്ല. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഫ്ളാറ്റില്‍ കടന്നുകയറിയ അക്രമി ക്രൂരമായി പീഡിപ്പിച്ചു. പടികയറി രണ്ടാം നിലയിലേക്ക് എത്തിയ അക്രമി ബാല്‍ക്കണിയിലൂടെയാണ് ഫ്ളാറ്റില്‍ പ്രവേശിച്ചതെന്നു പ്രാഥമികാന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി.

പ്രതിക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി ഷാപുര എഎസ്പി സഞ്ജയ് സന്ധു പറഞ്ഞു. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ 370 പരാതികളായിരുന്നു ദേശീയ വനിതാ കമ്മീഷന് ലഭിച്ചത്. ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ പത്തുവരെയുള്ള ലോക്കഡൗണ്‍ കാലത്ത്
11 പരാതികള്‍ ദേശീയ വനിതാ കമ്മീഷന് മുന്നിലെത്തിയിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ട്രംപ് മാത്രമല്ല ക്ലിന്റണും ബിൽ ഗേറ്റ്സും', ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട കൂടുതൽ ചിത്രങ്ങൾ പുറത്ത്, ട്രംപിനെ ലക്ഷ്യമിടുന്നുവെന്ന് അനുയായികൾ
'ഹനുമാൻ പ്രതിഷ്ഠയിൽ തൊട്ടില്ല', നാഗദേവതയുടെ അടക്കം തിരുവാഭരണങ്ങളുമായി മുങ്ങി പൂജാരി, ജോലിക്കെത്തിയിട്ട് 6 ദിവസം