വിദ്യാർത്ഥികളെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ; ആൺകുട്ടികളുൾപ്പെടെ ഇരകളായത് അഞ്ച് കുട്ടികൾ

Published : Nov 16, 2022, 01:55 PM ISTUpdated : Nov 16, 2022, 02:52 PM IST
വിദ്യാർത്ഥികളെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ; ആൺകുട്ടികളുൾപ്പെടെ ഇരകളായത് അഞ്ച് കുട്ടികൾ

Synopsis

കൂടുതൽ കുട്ടികളെ ഇയാൾ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടോ എന്ന കാര്യത്തിലടക്കം വ്യക്തത വരേണ്ടതുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ കുട്ടികളെ കൗൺസിലിം​ഗ് നടത്താനുള്ള തീരുമാനത്തിലാണ് പൊലീസ്. 

കോഴിക്കോട്:  കോഴിക്കോട് വിദ്യാർത്ഥികളെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ. അത്തോളി കോടശ്ശേരി സ്വദേശി അബ്ദുൾ നാസറിനെ ഏലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ച് കുട്ടികൾ പീഡനത്തിനിരയായതായി പൊലീസ് പറയുന്നു. സ്കൂളിൽ നടന്ന കൗൺസിലിം​ഗിനിടെയാണ് പീഡനത്തിന് ഇരയായ വിവരം കുട്ടികൾ അറിയിക്കുന്നത്.

അതിനെ തുടർന്ന് ചൈൽഡ് ലൈനാണ് പൊലീസിന് ഈ സംഭവത്തെക്കുറിച്ച് വിവരം നൽകുന്നത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അഞ്ച് കുട്ടികൾ സ്കൂളിൽ അധ്യാപകന്റെ പീഡനത്തിന് ഇരയായതായി മനസ്സിലാക്കുന്നത്. അതിന് പിന്നാലെ അബ്ദുൾ നാസറിനെ പൊലീസ് കസ്റ്റ‍ഡിയിലെടുക്കുകയും ചെയ്തു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിൽ എലത്തൂർ സ്റ്റേഷനിലാണ് ഇയാളുള്ളത്. 

ഇയാളെ വൈദ്യപരിശോധനക്കായി ഹാജരാക്കും. കൂടുതൽ കുട്ടികളെ ഇയാൾ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടോ എന്ന കാര്യത്തിലടക്കം വ്യക്തത വരേണ്ടതുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ കുട്ടികളെ കൗൺസിലിം​ഗ് നടത്താനുള്ള തീരുമാനത്തിലാണ് പൊലീസ്. ചൈൽഡ് ലൈനുമായി പൊലീസ് ബന്ധപ്പെടുന്നുണ്ട്. മാത്രമല്ല, പീഡനത്തിന് ഇരയായ കുട്ടികളിൽ ആൺകുട്ടികളും ഉൾപ്പെടുന്നുണ്ട്. മൂന്നാഴ്ചകൾക്ക് മുമ്പാണ് ഈ സംഭവം സ്കൂളിൽ നടന്നത്. സ്കൂളിൽ വെച്ച് തന്നെയാണ് ഇത്തരത്തിൽ പീഡനവും നടന്നിരിക്കുന്നത്.

കാക്കനാട് ഫ്ളാറ്റ് കൊലപാതക കേസിൽ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു: പ്രതി അര്‍ഷാദ് മാത്രം

ആൺകുട്ടികളെ സുഹൃദ്‍വലയത്തിലാക്കിയതിന് ശേഷം അവരുമായി ബന്ധപ്പെട്ട് പെൺകുട്ടികളെക്കൂടി ഇയാൾ ദുരുപയോ​ഗം ചെയ്യുകയായിരുന്നു എന്നാണ് പൊലീസ് വെളിപ്പെടുത്തുന്നത്. നിലവിൽ കോഴിക്കോട് എസിപി അടക്കമുള്ള ഉന്നത ഉദ്യോ​ഗസ്ഥരും എലത്തൂർ പൊലീസ് സ്റ്റേഷനിലെത്തി ഇതിന്റെ വിശദാംശങ്ങൾ തേടിയിട്ടുണ്ട്. പൊലീസ് ഈ സംഭവത്തെ വളരെ ​ഗൗരവമായിട്ട് തന്നെയാണ് കാണുന്നത്. 


നാടിനെ നടുക്കി ദൃശ്യം മോഡല്‍ കൊല; ഭര്‍ത്താവിനെ കൊന്ന് കുഴിച്ചു മൂടി, തെളിയാതെ കിടന്ന കേസില്‍ ട്വിസ്റ്റ്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'നാണം കെടുത്താൻ ശ്രമിച്ചാൽ ബലാത്സംഗം ചെയ്യുക', ദീപകിന്റെ ആത്മഹത്യയിൽ ബലാല്‍സംഗ ആഹ്വാനവുമായി ബിജെപി സ്ഥാനാർത്ഥി
പ്രാർത്ഥനയ്ക്കിടെ പള്ളിയിലെത്തിയത് സായുധ സംഘം, നൈജീരിയയിൽ വീണ്ടും തട്ടിക്കൊണ്ട് പോവൽ