ഭർത്താവിൽ നിന്ന് സ്നേ​ഹം കിട്ടുന്നില്ല, ആദ്യഭാര്യയുടെ മകളെ കൊലപ്പെടുത്തി യുവതിയുടെ ക്രൂരത

Published : Jan 24, 2023, 10:26 AM ISTUpdated : Jan 24, 2023, 10:55 AM IST
ഭർത്താവിൽ നിന്ന് സ്നേ​ഹം കിട്ടുന്നില്ല, ആദ്യഭാര്യയുടെ മകളെ കൊലപ്പെടുത്തി യുവതിയുടെ ക്രൂരത

Synopsis

 മകളോട് സ്നേഹം പ്രകടിപ്പിക്കുന്നതിൽ ഭാരതി ദേവി അസൂയാലുവായിരുന്നു എന്ന് ഘനശ്യാം പൊലീസിനോട് പറഞ്ഞു. 

ബറേലി: ഭർത്താവിന്റെ ആദ്യഭാര്യയിലുണ്ടായ ഏഴു വയസ്സുകാരിയായ മകളെ കൊലപ്പെടുത്തി യുവതി. ഉത്തർപ്രദേശിലെ ബറേലിയിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്. രഷ്മി എന്ന പെൺകുട്ടിയാണ് രണ്ടാനമ്മയുടെ കൊലപാതകത്തിനിരയായത്. പെൺകുട്ടിയുടെ പിതാവായ ഘനശ്യാം കൂലിത്തൊഴിലാളിയാണ്. രോ​ഗം മൂലം മൂന്നു വർഷം മുമ്പ് ഇയാളുടെ ഭാര്യ മരിച്ചു. പിന്നീട് ഘനശ്യാം വിധവയായ ഭാരതി ദേവി എന്ന യുവതിയെ വിവാഹം ചെയ്തു. ഇവർക്ക് ഒന്നും നാലും വയസ്സുള്ള രണ്ട് മക്കളുണ്ട്.

ഘനശ്യാമിനൊപ്പമുള്ള ജീവിതം ഇഷ്ടമില്ലാത്തതിനാലാണ് യുവതി ഏഴുവയസ്സുകാരിയായ മകളെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത്. മകളോട് സ്നേഹം പ്രകടിപ്പിക്കുന്നതിൽ ഭാരതി ദേവി അസൂയാലുവായിരുന്നു എന്ന് ഘനശ്യാം പൊലീസിനോട് പറഞ്ഞു. കുട്ടി ഉറങ്ങിക്കിടക്കുമ്പോളാണ് കഴുത്തു ഞെരിച്ച് കൊന്നത്. മകളെ കൊലപ്പെടുത്തിയ സംഭവത്തിൽ ഘനശ്യാം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതി ദേവിക്കെതിരെ എഫ് ഐആർ തയ്യാറാക്കിയിട്ടുണ്ട്. 

മകളെ കൊലപ്പെടുത്തിയെന്ന് ഭാരതി ദേവി കുറ്റസമ്മതം നടത്തിയതായും സാഹചര്യത്തെളിവുകൾ അത് തന്നെയാണ് വ്യക്തമാക്കുന്നതെന്നും ഘനശ്യാം പറഞ്ഞതായി സർക്കിൾ ഓഫീസർ തേജ്‍വീർ സിം​ഗ് മാധ്യമങ്ങളോട് പറഞ്ഞു. കൊലപാതകക്കുറ്റമാണ് ഭാരതിദേവിക്ക് മേൽ ചുമത്തിയിരിക്കുന്നത്. പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചതായി പൊലീസ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചു. 

പൂട്ടാനുറച്ച് പൊലീസ്; ഓം പ്രകാശിന്റെയും പുത്തൻപാലം രാജേഷിന്റെയും സ്വത്ത് കണ്ടെത്തും, ലുക്കൗട്ട് നോട്ടീസിറക്കും

 


 

PREV
click me!

Recommended Stories

മൊഴി മാറ്റിയവരും ഒപ്പം നിന്നവരും
ഗോവയിലെ നിശാ ക്ലബ്ബിലെ അഗ്നിബാധയ്ക്ക് കാരണം കരിമരുന്ന് പ്രയോഗം, ഇടുങ്ങിയ വഴികൾ രക്ഷാപ്രവർത്തനം സങ്കീർണമാക്കി, 4 പേർ പിടിയിൽ