കൊയിലാണ്ടിയിൽ ജ്വല്ലറിയുടെ ചുമര് തുരന്ന് കവർച്ചാ ശ്രമം; ലോക്കർ തുറക്കാനായില്ല, മുക്കാൽ പവൻ സ്വർണം നഷ്ടമായി

By Web TeamFirst Published Jul 26, 2020, 1:27 AM IST
Highlights

കൊയിലാണ്ടിയിൽ  ജ്വല്ലറിയിൽ കവർച്ചാ ശ്രമം. മുക്കാൽ പവനോളം സ്വർണ്ണം നഷ്ടമായി. പരിചയമുള്ള ആരോ ആണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. 

കോഴിക്കോട്: കൊയിലാണ്ടിയിൽ  ജ്വല്ലറിയിൽ കവർച്ചാ ശ്രമം. മുക്കാൽ പവനോളം സ്വർണ്ണം നഷ്ടമായി. പരിചയമുള്ള ആരോ ആണ് കവർച്ചാ ശ്രമത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. ദേശീയ പാതയിൽ ഇമ്മത്തു സേട്ടുവിന്‍റെ സന്തോഷ് ജ്വല്ലറിയിലാണ് സംഭവം. സമീപത്തെ മോഹൻ ബുക്ക് ഡിപ്പോയുടെ ചുമർ കുത്തിത്തുരന്നാണ് മോഷ്ടാക്കൾ അകത്ത് കടന്നത്. 

എന്നാൽ സ്വർണ്ണമുള്ള ലോക്കർ തുറക്കാൻ മോഷ്ടാക്കൾക്ക് കഴിഞ്ഞില്ല. കടയിലെ മേശയിൽ ഉണ്ടായിരുന്ന മുക്കാൽ പവൻ സ്വർണ്ണമാണ് നഷ്ടമായത്. കടയും പരിസരവുമായി ബന്ധമുള്ള ആരോ ആണ് ഇതിന് പിന്നിലെന്ന നിഗമനത്തിലാണ് പൊലീസ് എത്തിയിരിക്കുന്നത്. 

ഊർജ്ജിതമായ അന്വേഷണം നടക്കുന്നുവെന്നാണ് പൊലീസ് വിശദീകരണം. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ പ്രത്യേക സെല്ലിൽ നിന്ന് തടവുചാടിയ പ്രതികളിലേക്കും പൊലീസിന്‍റെ സംശയം നീളുന്നുണ്ട്. മോഷണം നടന്ന ജ്വല്ലറിക്ക് സമീപത്തൊന്നും സിസിടിവി ഇല്ലാത്തത് അന്വേഷണത്തിന് തിരിച്ചടിയാണ്.

പ്രതീകാത്മക ചിത്രം

click me!