അദ്വൈതാശ്രമത്തിൽ മോഷണം; കള്ളൻ രക്ഷപ്പെട്ടത് ചെമ്പ് വാർപ്പ് കൊണ്ട് മുഖം മറച്ച്, ദൃശ്യങ്ങൾ പുറത്ത്

Published : Sep 15, 2023, 11:39 PM IST
അദ്വൈതാശ്രമത്തിൽ മോഷണം; കള്ളൻ രക്ഷപ്പെട്ടത് ചെമ്പ് വാർപ്പ് കൊണ്ട് മുഖം മറച്ച്, ദൃശ്യങ്ങൾ പുറത്ത്

Synopsis

ചെമ്പ് വാർപ്പ് കൈക്കലാക്കിയ ഇയാൾ അത് തലയിൽ വെച്ച് മുഖം മറച്ച് സിസിടിവിയേയും കബളിപ്പിച്ചു. ഗ്യാസ് സിലിണ്ടർ, ഇൻവർട്ടർ എന്നിവ മോഷ്ടിക്കാനും ശ്രമിച്ചിട്ടുണ്ട്.

കൊച്ചി: ആലുവ നഗരത്തിലെ അദ്വൈതാശ്രമത്തിൽ മോഷണം. ചെമ്പ് വാർപ്പാണ് മോഷണം പോയത്. തലയിൽ ചെമ്പ് വാർപ്പ് കമിഴ്ത്തി മുഖം മറച്ച് കള്ളൻ രക്ഷപ്പെടുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.

പാലസ് റോഡിലുള്ള അദ്വൈതാശ്രമത്തിന്റെ പാചകപുരയിലാണ് മോഷണം നടന്നത്. പാചകപുരയുടെ താഴ് തകർത്താണ് മോഷ്ടാവ് അകത്ത് കയറിയത്. ചെമ്പ് വാർപ്പ് കൈക്കലാക്കിയ ഇയാൾ അത് തലയിൽ വെച്ച് മുഖം മറച്ച് സിസിടിവിയേയും കബളിപ്പിച്ചു. ഗ്യാസ് സിലിണ്ടർ, ഇൻവർട്ടർ എന്നിവ മോഷ്ടിക്കാനും ശ്രമിച്ചിട്ടുണ്ട്. മുഖം വ്യക്തമല്ലെങ്കിലും അടുത്തിടെ നടന്ന സമാന മോഷണങ്ങൾ പരിശോധിച്ച് പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്

ആലുവയിൽ രണ്ട് പെൺകുട്ടിൾക്ക് നേരെ തുടർച്ചയായി അക്രമം നടന്ന പശ്ചാത്തലത്തിൽ പൊലീസ് പട്രോളിംഗ് ശക്തമാക്കിയിരുന്നു. ഇതിനിടയിലും മോഷണം നടക്കുന്നത് നാട്ടുകാരെ ആശങ്കലാക്കുന്നുണ്ട്.

PREV
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം