പൊലീസിന്‍റെ മുക്കിന് തുമ്പത്ത് മോഷണം; സ്റ്റേഷന്റെ തൊട്ടടുത്തുള്ള ഹോട്ടല്‍ കുത്തിത്തുറന്ന് പണം കവര്‍ന്നു

Published : Jul 10, 2023, 04:37 PM ISTUpdated : Jul 10, 2023, 09:56 PM IST
പൊലീസിന്‍റെ മുക്കിന് തുമ്പത്ത് മോഷണം; സ്റ്റേഷന്റെ തൊട്ടടുത്തുള്ള ഹോട്ടല്‍ കുത്തിത്തുറന്ന് പണം കവര്‍ന്നു

Synopsis

സംസം ഹോട്ടലിന്റെ വാതിൽ കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. മേശയിലുണ്ടായിരുന്ന അയ്യായിരത്തോളം രൂപ നഷ്ടമായി. മേശയുടെ വലിപ്പും കുത്തിത്തുറന്ന നിലയിലാണ്.

പാലക്കാട്: പാലക്കാട് മണ്ണാർക്കാട് പൊലീസ് സ്റ്റേഷന്‍റെ തൊട്ടടുത്ത് മോഷണം. മണ്ണാർക്കാട് പൊലീസ് സ്റ്റേഷന്റെ തൊട്ടടുത്തുള്ള ഹോട്ടലിലാണ്  മോഷണം നടന്നത്. സംസം ഹോട്ടലിന്റെ വാതിൽ കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. മേശയിലുണ്ടായിരുന്ന അയ്യായിരത്തോളം രൂപ നഷ്ടമായി. മേശയുടെ വലിപ്പും കുത്തിത്തുറന്ന നിലയിലാണ്. ഞായറാഴ്ച ഹോട്ടൽ അവധിയായിരുന്നു. തിങ്കളാഴ്ച ഹോട്ടല്‍ തുറന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഹോട്ടൽ ഉടമ പറമ്പിൽ പീടിക ഷമീർ ബാബുവിന്റെ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി.

Also Read: കൊമ്പൻ വിഹരിച്ച 301 കോളനി സന്ദർശിക്കാനെത്തി അരിക്കൊമ്പൻ ഫാൻസ്; തടഞ്ഞ് നാട്ടുകാർ, തര്‍ക്കം

ഏഷ്യാനെറ്റ് ന്യൂസ് തത്സമയം യൂട്യൂബിൽ കാണാം - LIVE

PREV
Read more Articles on
click me!

Recommended Stories

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്
ട്രംപിന്റെ വാദം തെറ്റ്, വെനസ്വേല കപ്പൽ വന്നത് അമേരിക്കയിലേക്ക് അല്ല, ഡബിൾ ടാപ് ആക്രമണത്തിൽ വൻ വെളിപ്പെടുത്തലുമായി നാവികസേനാ അഡ്മിറൽ