
കാസര്‍കോട്: മൂന്ന് വര്‍ഷത്തിനിടയില്‍ ഒരേ വീട്ടില്‍ മൂന്ന് തവണ മോഷണം. കാസര്‍കോട് കുമ്പള കളത്തൂരിലെ വീട്ടിലാണ് നിരന്തരം മോഷണം നടക്കുന്നത്. കഴിഞ്ഞ ദിവസം ഒരു ലക്ഷം രൂപയുടെ ഇലക്ട്രോണിക് ഉപകരണങ്ങളാണ് കള്ളന്‍ കൊണ്ട് പോയത്.
കുമ്പള കളത്തൂരിലെ പ്രവാസിയായ അബ്ദുല്‍ ലത്തീഫിന്‍റെ വീട്ടിലാണ് തുടര്‍ച്ചയായി മോഷണം നടന്നത്. അബ്ദുല്‍ ലത്തീഫിന്‍റെ ഭാര്യ താഹിറയും മക്കളും മാത്രമാണ് ഇവിടെ താമസം. ഏറ്റവും ഒടുവില്‍ കഴിഞ്ഞ ദിവസം പട്ടാപ്പകലാണ് കള്ളന്‍ അകത്ത് കയറി വാച്ചുകള്‍, ക്യാമറ തുടങ്ങി ഒരു ലക്ഷം രൂപയുടെ സാധനങ്ങള്‍ കവര്‍ന്നത്. മുന്‍ വശത്തെ വാതില്‍ പൊളിച്ചാണ് കള്ളന്‍ വീടിന്‍റെ അകത്ത് കയറിയത്. വീട് പൂട്ടി താഹിറയും മക്കളും ഒരു കല്യാണത്തിന് പോയപ്പോഴായിരുന്നു മോഷണം. വൈകീട്ട് വീട്ടിലെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയില്‍പ്പെട്ടത്.
Also Read: മോഷണം പതിവ്, പാലക്കാട് വീട്ടിൽ സിസിടിവി സ്ഥാപിച്ച് അബ്ദുൽ ഗഫൂർ, ദൃശ്യങ്ങളിൽ കണ്ടത്! വീഡിയോ
മൂന്ന് വര്‍ഷം മുമ്പ് ഇതേ വീട്ടില്‍ നിന്ന് 58 പവന്‍ സ്വര്‍ണ്ണം കവര്‍ന്നിരുന്നു. രാത്രിയില്‍ വീട്ടിലുള്ളവര്‍ തൊട്ടടുത്ത പള്ളിയില്‍ ഉറൂസിന് പോയപ്പോഴായിരുന്നു മോഷണം. അടുക്കള വാതില്‍ തകര്‍ത്തായിരുന്നു അന്ന് മോഷ്ടാവ് അകത്ത് കടന്നത്. ഒരു വര്‍ഷം മുമ്പും ഇതേ വീട്ടില്‍ മോഷണ ശ്രമമുണ്ടായി. രാത്രി ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്ന് ബഹളം വച്ചതോടെ മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ പൊലീസിന്‍റെ ഭാഗത്ത് നിന്ന് കൃത്യമായ അന്വേഷണമില്ലെന്നാണ് ബന്ധുക്കളുടെ പരാതി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam