ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; യുവാവ് അറസ്റ്റില്‍

Published : Dec 12, 2022, 09:31 PM ISTUpdated : Dec 12, 2022, 11:50 PM IST
ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; യുവാവ് അറസ്റ്റില്‍

Synopsis

തിരുവനന്തപുരം വിതുര സ്വദേശിയായ 23കാരനാണ് കുട്ടിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് നിരന്തര പീഡനത്തിന് വിധേയയാക്കിയത്. 

തിരുവനന്തപുരം: ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ. തിരുവനന്തപുരം വിതുര സ്വദേശിയായ 23കാരനാണ് കുട്ടിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് നിരന്തര പീഡനത്തിന് വിധേയയാക്കിയത്. 

വീണ്ടും വില്ലനായി ഇൻസ്റ്റാഗ്രാം സൗഹൃദം. ഇത്തവണയും വലയിൽ വീണത് പ്രായപൂർത്തിയാവാത്ത പെൺകുട്ടി. ഒരു വർഷം മുമ്പാണ് വിതുര മേമല സ്വദേശി പ്രിൻസ് പെൺകുട്ടിയുമായി ഇൻസ്റ്റാഗ്രാമിലൂടെ സൗഹൃദം സ്ഥാപിക്കുന്നത്. പതിയെ പതിയെ കൂടുതൽ അടുപ്പം സ്ഥാപിച്ചെടുത്ത പ്രതി പെൺകുട്ടിയെ വീടിന് പുറത്ത് വച്ച് കാണാൻ തുടങ്ങി. സ്കൂളിലേക്ക് പോകും വഴി കൂട്ടിയെ പലയിടത്തും ചെറുയാത്ര കൊണ്ടുപോകുന്നതിനിടെ പെരുമാതുറയിലെ സൃഹൃത്തിന്റെ വീട്ടിടക്കം പല സ്ഥലങ്ങളിലെത്തിച്ച് ബലാത്സംഗം ചെയ്തു. ഇടയ്ക്കിട അവധിയായതിനെ തുടർന്ന് സ്കൂൾ അധികൃതർ വീട്ടിൽ വിവരം അറിയിക്കുകയായിരുന്നു. 

തുടർന്ന് രക്ഷിതാക്കൾ നൽകിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. വൈദ്യപരിശോധനയിൽ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയതോടെ പ്രിൻസിനെതിരെ പെൺകുട്ടിയ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിന് നെടുമങ്ങാട് പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

PREV
Read more Articles on
click me!

Recommended Stories

മൊഴി മാറ്റിയവരും ഒപ്പം നിന്നവരും
ഗോവയിലെ നിശാ ക്ലബ്ബിലെ അഗ്നിബാധയ്ക്ക് കാരണം കരിമരുന്ന് പ്രയോഗം, ഇടുങ്ങിയ വഴികൾ രക്ഷാപ്രവർത്തനം സങ്കീർണമാക്കി, 4 പേർ പിടിയിൽ