യൂണിവേഴ്സിറ്റി കോളേജിൽ സംഘർഷം, മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്

By Web TeamFirst Published Apr 9, 2021, 10:48 PM IST
Highlights

എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയും ബിഎസ് സി മാത് സ് വിഭാഗം അവസാന വർഷ വിദ്യാർത്ഥികളും തമ്മിലായിരുന്ന സംഘർഷം.

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ സംഘർഷം. എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയും ബിഎസ് സി മാത് സ് വിഭാഗം അവസാന വർഷ വിദ്യാർത്ഥികളും തമ്മിലായിരുന്ന സംഘർഷം. ഒരു വിദ്യാർത്ഥിനിക്കും രണ്ട് വിദ്യാർത്ഥികൾക്കും പരിക്കേറ്റു, സുബിൻ, പ്രണവ് എന്നീ വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. വിദ്യാർത്ഥിനിയുടെ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. 
 

click me!