തിരുവനന്തപുരത്ത് എസ്ഐ ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ

Published : Feb 21, 2021, 12:02 AM IST
തിരുവനന്തപുരത്ത് എസ്ഐ ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ

Synopsis

എസ്ഐ ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ.തിരുവനന്തപുരം നാലാഞ്ചിറ സ്വദേശി ശ്രീജിത്തിനെയാണ് ആര്യനാട് പൊലിസ് പിടികൂടിയത്.

തിരുവനന്തപുരം: എസ്ഐ ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ.തിരുവനന്തപുരം നാലാഞ്ചിറ സ്വദേശി ശ്രീജിത്തിനെയാണ് ആര്യനാട് പൊലിസ് പിടികൂടിയത്. ആര്യനാട് ഏലിയാവൂരിൽ തട്ടുകട നടത്തുന്ന സിദ്ദിഖിന്റെ കൈയ്യിൽ നിന്നും പണവും സാധനങ്ങളും തട്ടിയെടുത്തെന്നാണ് കേസ്. 

കാട്ടാക്കടയിൽ പുതുതായി ചാർജെടുത്ത എസ്ഐയാണെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. സംഭവസമയത്ത് കടയിലെത്തിയ അരുൺ എന്നയാളെയും‍ ഇയാൾ തട്ടിപ്പിനിരിയാക്കി. കാർ നന്നാക്കാനെന്ന വ്യാജേന അരുണിൽ നിന്ന് ആയിരം രൂപയോളം തട്ടിയെടുത്തു. തുടർന്ന് വീണ്ടും തുക ആവശ്യപ്പെട്ടതോടെ സംശയം തോന്നി ഇവർ ആര്യനാട് പൊലിസിൽ വിവരമറിയിക്കുകയായിരുന്നു. 

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കാട്ടാക്കട ഡിവൈഎസ്പി എസ് ഷാജിയുടെ നേതൃത്വത്തിലുളള സംഘം ശ്രീജിത്തിനെ അറസ്റ്റ് ചെയ്തത്.തട്ടിപ്പിനായി ഉപയോഗിച്ച സ്‌കൂട്ടറും പൊലീസ് കസ്റ്റഡിയിൽ എടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

PREV
click me!

Recommended Stories

ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി
സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്