'ഗായത്രിയും പ്രവീണും പള്ളിയിൽ വച്ച് താലികെട്ടി ? ചിത്രങ്ങൾ പുറത്ത്, കൊലയിലേക്ക് നയിച്ചത് ഹോട്ടൽമുറിയെ തർക്കം

Published : Mar 06, 2022, 05:10 PM ISTUpdated : Mar 06, 2022, 05:32 PM IST
'ഗായത്രിയും പ്രവീണും പള്ളിയിൽ വച്ച് താലികെട്ടി ? ചിത്രങ്ങൾ പുറത്ത്, കൊലയിലേക്ക് നയിച്ചത് ഹോട്ടൽമുറിയെ തർക്കം

Synopsis

lodge murder  : അതിന് ശേഷം ഹോട്ടിലിലേക്കെത്തിയ ഒരു ഫോൺ കോളിന്റെ അടിസ്ഥാനത്തിലാണ് പൊലീസെത്തി മുറി കുത്തിത്തുറന്നത്. 

തിരുവനന്തപുരം: ലോഡ്ഡിലെ റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടൽ മാറും മുന്നേയാണ് പട്ടാപ്പകൽ  തലസ്ഥാന നഗരിയെ ഞെട്ടിച്ച് മറ്റൊരു കൊലപാതകം കൂടി അരങ്ങേറിയത്. കാട്ടാക്കട സ്വദേശി ഗായത്രിദേവിയാണ് (Gayathri Murder ) ഹോട്ടൽ മുറിയിൽ വെച്ച് കൊല്ലപ്പെട്ടത്. കൂടെ ഹോട്ടൽ മുറിയിലുണ്ടായിരുന്ന കൊല്ലം സ്വദേശിയായ പ്രവീണ്‍ (Praveen) സ്ഥലത്ത് നിന്നും രക്ഷപ്പെട്ടിരുന്നു. ഇന്ന് ഉച്ചയോടെ കൊല്ലം പരവൂർ പൊലീസ് സ്റ്റേഷനിൽ ഇയാൾ കീഴടങ്ങി. 

ശനിയാഴ്ചയാണ് ഗായത്രിയും പ്രവീണും ഹോട്ടലിൽ മുറിയെടുത്തത്. രാവിലെ പത്ത് മണിയോടെ പ്രവീണെത്തിയാണ്   മുറിയെടുത്ത്. 12 മണിയോടെ ഗായത്രിയും എത്തിയെന്നാണ് ജീവനക്കാരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് പറയുന്നത്. വൈകിട്ട് പ്രവീൺ മുറിയിൽനിന്നു പുറത്തേക്ക് പോയി. മുറി പുറത്ത് നിന്നും പൂട്ടിയ ശേഷമാണ് ഇയാൾ രക്ഷപ്പെട്ടത്. അതിന് ശേഷം ഹോട്ടിലിലേക്കെത്തിയ ഒരു ഫോൺ കോളിന്റെ അടിസ്ഥാനത്തിലാണ് പൊലീസെത്തി മുറി കുത്തിത്തുറന്നത്. 

107 ആം നമ്പർ മുറിൽ ഒരു സ്ത്രീ  മരിച്ചുവെന്നായിരുന്നു ഹോട്ടൽ റിസപ്ഷനിലേക്ക് രാത്രി പന്ത്രണ്ടരയോടെയെത്തിയ കോൾ. ജീവനക്കാർ തിരക്കിയെത്തിയപ്പോൾ മുറി പുറത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. ഹോട്ടൽ ജീവനക്കാർ ഉടൻ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് എത്തി മുറി തുറന്നപ്പോഴാണ് വായിൽ നിന്നും നുരയും പതയും വന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. 

ലോഡ്ജിൽ മൃതദേഹം കണ്ടെത്തിയ സംഭവം; ഗായത്രിയുടേത് അരുംകൊല, ശ്വാസം മുട്ടിച്ചാണ് കൊന്നതെന്ന് പ്രവീൺ; അറസ്റ്റ്

പ്രണയം, തർക്കം കൊലപാതകം...

പ്രണയത്തെച്ചൊല്ലിയുള്ള തർക്കമാണ് ഗായത്രിയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. നഗരത്തിലെ ഒരു ജ്വല്ലറിയിലെ ജീവനക്കാരായിരുന്നു ഗായത്രിയും പ്രവീണും.ജ്വല്ലറിയിൽ ഡ്രൈവറാണ് പ്രവീൺ. വിവാഹിതനായ പ്രവീണിന് രണ്ട് കുട്ടികളുണ്ട്. ഗായത്രിയുമായുള്ള ബന്ധം പ്രവീണിന്റെ വീട്ടിലറിയുകയും പ്രശ്നങ്ങളുണ്ടാകുകയും ചെയ്തിരുന്നു. എട്ട് മാസം മുമ്പ് ഗായത്രി ജോലി നിർത്തി. പ്രവീണിന്റെ ഭാര്യയുടെ പരാതിയെ തുടർന്നാണ് ഗായത്രിയെ ജ്വല്ലറിയിൽ നിന്നും മാറ്റിയതെന്നാണ് വിവരം. പ്രവീണിനെ തമിഴ് നാട്ടിലെ ഷോറൂമിലേക്കും സ്ഥലം മാറ്റി. പ്രവീൺ തമിഴ്നാട്ടിലേക്ക് പോകുന്നതിന് മുമ്പായാണ് ഇരുവരും ഇന്നലെ കണ്ടത് എന്നാണ് സൂചന. ഇരുവരും വിവാഹിതരായിരുന്നു എന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്. പ്രവീണും ഗായത്രിയും പള്ളിയിൽ വച്ച് താലി കെട്ടുന്ന ഫോട്ടോകൾ അടക്കം  പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇന്നലെ പ്രവീണുമായി നില്‍ക്കുന്ന ചിത്രങ്ങള്‍ ഗായത്രി വാട്സാപ്പ് സ്റ്റാറ്റസാക്കിയിരുന്നതായി സുഹൃത്തുക്കളും പറയുന്നു. 

 

PREV
click me!

Recommended Stories

63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം
14കാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ; ഭാര്യയെ മര്‍ദിച്ചതിനും കേസെടുത്ത് പൊലീസ്