ശരത് ‌ലാലിന്‍റെയും കൃപേഷിന്‍റേയും അടുത്ത സുഹൃത്തായ യൂത്ത് കോൺഗ്രസ് പ്രവർത്തകന് വധഭീഷണി

Published : Jun 15, 2020, 12:21 AM ISTUpdated : Jun 15, 2020, 12:23 AM IST
ശരത് ‌ലാലിന്‍റെയും കൃപേഷിന്‍റേയും അടുത്ത സുഹൃത്തായ യൂത്ത് കോൺഗ്രസ് പ്രവർത്തകന് വധഭീഷണി

Synopsis

കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരായ ശരത്‌ ലാലിന്‍റെയും കൃപേഷിന്‍റേയും അടുത്ത സുഹൃത്തായ ദീപുകൃഷ്ണയെ വധിക്കുമെന്നാണ് ഭീഷണിപ്പെടുത്തിയത്

കാസർകോട്: കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകന് ഫോണിലൂടെ വധഭീഷണി. കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരായ ശരത്‌ ലാലിന്‍റെയും കൃപേഷിന്‍റേയും അടുത്ത സുഹൃത്തായ ദീപുകൃഷ്ണയെ വധിക്കുമെന്നാണ് ഭീഷണിപ്പെടുത്തിയത്. സംഭവത്തിൽ ബേക്കൽ പൊലീസ് അന്വേഷണം തുടങ്ങി.

രണ്ട് ദിവസം മുമ്പാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ദീപുകൃഷ്ണയെ ഫോണിൽ വിളിച്ച് ഒരാൾ ഭീഷണിപ്പെടുത്തിയത്. ഫേസ്ബുക്കിൽ ഓവറാകുന്നുണ്ടെന്നും അടുത്തത് നീയാണെന്നും പറഞ്ഞായിരുന്നു ഇന്‍റർനെറ്റ് കോളിലൂടെ ഭീഷണി. ഫോൺ കോളിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് ദീപുകൃഷ്ണ ആരോപിച്ചു.

അന്വേഷണം തുടങ്ങിയെന്നും ഇന്‍റര്‍നെറ്റ് കോളായതിനാൽ വിളിച്ചയാളെ കണ്ടെത്തുക പ്രയാസമാണെന്നും ബേക്കൽ പൊലീസ് പറഞ്ഞു. കല്യോട്ട് ഇരട്ടക്കൊലപാതകം നടന്ന ശേഷം ദീപുകൃഷ്ണയുടെ വീടിന് നേരെയും ആക്രമണം ഉണ്ടായിരുന്നു. വധഭീഷണിയെ പൊലീസ് ഗൗരവത്തോടെ കാണണമെന്നും കർശന നടപടി വേണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.

Read more: പെരിയ ഇരട്ട കൊലക്കേസ്: സര്‍ക്കാര്‍ പ്രതികള്‍ക്കൊപ്പമെന്ന് കൃപേഷിന്‍റെ അച്ഛന്‍

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിവാഹാഘോഷത്തിനിടെ പ്രതിശ്രുത വരൻ പിടിയിൽ, ലിവിംഗ് ടുഗെദർ പങ്കാളിയെ കൊന്ന് തലയറുത്തത് ദിവസങ്ങൾക്ക് മുൻപ്
പൊലീസിനൊപ്പം കേസ് അന്വേഷിക്കാൻ എഐയും, മിന്നൽ സ്പീഡിൽ അന്വേഷണം നടക്കാനുള്ള ക്രമീകരണവുമായി മൈക്രോസോഫ്റ്റ്