ഗുണ്ടാ സംഘങ്ങൾ തമ്മില്‍ പക, യുവാവിന്‍റെ കാൽ തല്ലിയൊടിച്ചു; മൂ​ന്നം​ഗ സം​ഘ​ത്തെ പൊലീസ് പൊക്കി

Published : Mar 15, 2023, 09:57 AM ISTUpdated : Mar 15, 2023, 10:01 AM IST
ഗുണ്ടാ സംഘങ്ങൾ തമ്മില്‍ പക, യുവാവിന്‍റെ കാൽ തല്ലിയൊടിച്ചു; മൂ​ന്നം​ഗ സം​ഘ​ത്തെ പൊലീസ് പൊക്കി

Synopsis

ക്രി​മി​ന​ൽ കേ​സ് പ്ര​തി​യാ​യ അ​രു​ൺ മു​മ്പ് ശ്രീ​ജി​ത്തി​ന്റെ വീ​ട്ടി​ലെ​ത്തി സ്ത്രീ​ക​ളെ അ​സ​ഭ്യം പ​റ​ഞ്ഞ​തി​ലു​ള്ള വി​രോ​ധ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. 

തിരുവനന്തപുരം: ഗു​ണ്ടാ സം​ഘ​ങ്ങ​ൾ ത​മ്മി​ലെ പ​ക​യെ തു​ട​ർ​ന്ന് യു​വാ​വി​നെ ആ​ക്ര​മി​ച്ച മൂ​ന്നം​ഗ സം​ഘ​ത്തെ വി​ള​പ്പി​ൽ​ശാ​ല പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ട്ടി​യൂ​ർ​ക്കാ​വ് കൊ​ടു​ങ്ങാ​നൂ​ർ തി​ട്ട​മം​ഗ​ലം കൈ​ലാ​സം വീ​ട്ടി​ൽ സു​നി​ൽ​കു​മാ​ർ (36), തി​ട്ട​മം​ഗ​ലം മ​രു​വ​ർ​ത്ത​ല വീ​ട്ടി​ൽ ശ്രീ​ജി​ത്ത് കു​മാ​ർ (28), തി​ട്ട​മം​ഗ​ലം മാ​വ​റ​ത്ത​ല വീ​ട്ടി​ൽ കി​ര​ൺ വി​ജ​യ് (26) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഫെ​ബ്രു​വ​രി 24ന് ​രാ​ത്രിയാണ് ആക്രമണം നടന്നത്.

രാത്രി ഒ​മ്പ​ത് മണിയോടെ പേ​യാ​ട് ചെ​റു​പാ​റ അ​ഖി​ൽ ഭ​വ​നി​ൽ അ​രു​ൺ (39) ആ​ണ് ഗുണ്ടാ സംഘത്തിന്‍റെ ആക്രമണത്തിന് ഇരയായത്. ഇ​രു​മ്പു​ക​മ്പി കൊ​ണ്ടു​ള്ള ആ​ക്ര​മ​ണ​ത്തി​ൽ അ​രു​ണി​ന്റെ കാ​ൽ ഒ​ടി​ഞ്ഞു. ക്രി​മി​ന​ൽ കേ​സ് പ്ര​തി​യാ​യ അ​രു​ൺ മു​മ്പ് ശ്രീ​ജി​ത്തി​ന്റെ വീ​ട്ടി​ലെ​ത്തി സ്ത്രീ​ക​ളെ അ​സ​ഭ്യം പ​റ​ഞ്ഞ​തി​ലു​ള്ള വി​രോ​ധ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. 

അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ൾ​ക്കെ​തി​രെ വ​ട്ടി​യൂ​ർ​ക്കാ​വ് സ്റ്റേ​ഷ​നി​ൽ നി​ര​വ​ധി കേ​സു​ക​ളു​ണ്ട്. കാ​ട്ടാ​ക്ക​ട ഡി​വൈ.​എ​സ്.​പി എ​സ്. അ​നി​ൽ​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​ക​ളെ കാ​ട്ടാ​ക്ക​ട ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Read More : നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ മിനി ലോറിയിടിച്ച് ഒരാൾക്ക് പരിക്ക്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പാസ്കോ ബസിന്റെ പോക്കിലൊരു പന്തികേട്, പരിശോധനയിൽ കണ്ടെത്തിയത് ഡ്രൈവറുടെ അരയിൽ കുപ്പി, 60കാരൻ അറസ്റ്റ്
370 രൂപയുടെ ബിരിയാണിക്ക് പകരം ലൈംഗിക പ്രീണനത്തിന് മുതിർന്നുവെന്ന് പരാമർശം, 23കാരനെ ജോലിയിൽ നിന്ന് പുറത്താക്കി സ്ഥാപനം