ജയിലിൽ നിന്നും ഇറങ്ങി വീണ്ടും കുറ്റകൃത്യത്തിന് പദ്ധതി: കഠിനംകുളത്ത് മൂന്ന് ഗുണ്ടകൾ പിടിയിൽ

Published : Jan 29, 2023, 12:52 PM IST
ജയിലിൽ നിന്നും ഇറങ്ങി വീണ്ടും കുറ്റകൃത്യത്തിന് പദ്ധതി: കഠിനംകുളത്ത് മൂന്ന് ഗുണ്ടകൾ പിടിയിൽ

Synopsis

ലിയോൺ, അഖിൽ, വിജീഷ് എന്നിവരെയാണ് പ്രതികൾ. യുവാവിൻെറ കാല് ബോംബെറിഞ്ഞ് തകർത്ത കേസിലെ പ്രതികളാണ് മൂന്ന് പേരും

തിരുവനന്തപുരം: കഠിനംകുളത്ത് ഗുണ്ടകൾ പിടിയിൽ. ഗുണ്ടാനിയമപ്രകാരം ജയിൽശിക്ഷ കഴിഞ്ഞ് മൂന്ന് ദിവസം മുമ്പ് പുറത്തിറങ്ങിയ ലിയോൺ ജോൺസൻ ഉൾപ്പെടെ മൂന്നു ഗുണ്ടകളെയാണ് കഠിനംകുളം പൊലിസ് പിടികൂടിയത്. കഠിനംകുളത്തെ ഒരു തുരുത്തിൽ ആയുധങ്ങളുമായി ഒത്തു ചേർന്ന് മൂന്നു ഗുണ്ടകൾ മറ്റൊരു അക്രമ പദ്ധതി തയ്യാറാക്കുന്നുവെന്ന വിവരത്തിലാണ് പൊലിസ് രാത്രിയിൽ ഇവരെ പിടികൂടിയത്. 

ലിയോൺ, അഖിൽ, വിജീഷ് എന്നിവരെയാണ് പ്രതികൾ. യുവാവിൻെറ കാല് ബോംബെറിഞ്ഞ് തകർത്ത കേസിലെ പ്രതികളാണ് മൂന്ന് പേരും. സ്വർണ കവർച്ച ഉൾപ്പെടെ നിരവധിക്കേസിൽ പ്രതിയായ മൂന്നു പേരെയും കോടതിയിൽ ഹാജരാക്കും. കഠിനംകുളത്ത് ഇന്നലെ രാത്രിയിൽ ബാറിൽ വച്ച് യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചതിന് നിരവധിക്കേസിൽ പ്രതിയായ സാബു ഡിസിൽവയെയും അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയിലാണ് കഠിനംകുളത്തെ ബാറിൽ വച്ച് യുവാവിൻെറ കൈ വെട്ടിപരിക്കേൽപ്പിച്ചത്.
 

PREV
click me!

Recommended Stories

ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ
മൊഴി മാറ്റിയവരും ഒപ്പം നിന്നവരും