
വടക്കേക്കര: എറണാകുളം വടക്കേക്കരയില്‍ നിന്ന് അതിഥിത്തൊഴിലാളികളുടെ രണ്ട് കുട്ടികളെ തട്ടിക്കൊണ്ടു പോയ സംഘം ആസാമില്‍ പിടിയിൽ. ആസാം സ്വദേശികളായ രഹാം അലി , ജഹദ് അലി, സംനാസ് എന്നിവരെയാണ് പിടിയിലായത്. പൊലീസ് നൽകിയ വിവരത്തെ തുടർന്ന് കുട്ടികളേയും, സംഘത്തിലെ സാഹിദ എന്ന സ്ത്രീയേയും ഗോഹട്ടി വിമാനത്താവളത്തിൽ തടഞ്ഞ് വക്കുകയായിരുന്നു.
വടക്കേക്കര മച്ചാം തുരത്ത് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന അസാം സ്വദേശികളായ ദമ്പതികളുടെ അഞ്ചിലും, മൂന്നിലും പഠിക്കുന്ന കുട്ടികളെയാണ് അകന്ന ബന്ധുവായ സാഹിദയുടെ നേതൃത്വത്തിൽ തട്ടിക്കൊണ്ടുപോയത്. സ്കൂൾ ബസ് കയറാൻ കാത്തു നിൽക്കുകയായിരുന്നു കുട്ടികളെയാണ് സംഘം തട്ടിക്കൊണ്ട് പോയത്.
കുട്ടികളുടെ രക്ഷിതാക്കളുമായി കുടുംബപരമായും സാമ്പത്തികമായും ഉള്ള പ്രശ്നങ്ങളെ തുടർന്നാണ് സംനാസിന്‍റെയും രഹാം അലിയുടെയും സഹായത്തോടെ സാഹിദ തട്ടിക്കൊണ്ടുപോയത്. ജഹദ് അലിയാണ് പണം മുടക്കി ഇവർക്ക് വിമാന ടിക്കറ്റെടുത്ത് എയർപ്പോർട്ടിലെത്തിച്ചത്. സാഹിദയേയും കുട്ടികളെയും കൊണ്ടുവരുന്നതിന് പ്രത്യേക പൊലീസ് ടീം ആസാമിലേക്ക് തിരിച്ചിട്ടുണ്ട്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam