മാനസിക വൈകല്യമുള്ള യുവതിയെ പീഡിപ്പിച്ചു; മൂന്നുപേര്‍ പിടിയില്‍

Web Desk   | Asianet News
Published : Sep 28, 2020, 12:36 AM IST
മാനസിക വൈകല്യമുള്ള യുവതിയെ പീഡിപ്പിച്ചു; മൂന്നുപേര്‍ പിടിയില്‍

Synopsis

 പ്രതികളിലൊരാൾ ബൈക്കിലെത്തി പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്ത് കൂട്ടിക്കൊണ്ടുപോയി. അവിടെ വച്ച് സിയാദും , ബാത്തുശയും, അബൂബക്കറും ചേർന്ന് പെണ്‍‍കുട്ടിയെ പീഡിപ്പിച്ചു. 

കണ്ണൂർ:  ശ്രീകണ്ഠാപുരത്ത് മാനസിക വൈകല്യമുള്ള യുവതിയെ മൂന്ന് പേർ ചേർന്ന് പീഡിപ്പിച്ചു. ചെങ്ങളായി സ്വദേശികളായ സിയാദ് , മുഹമ്മദ് ബാഷ, അബൂബക്കർ എന്നിവർ പിടിയിലായി. ഇന്നലെയാണ് സംഭവം. വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങാൻ കടയിലേക്ക് പോയതായിരുന്നു പെണ്‍കുട്ടി. 

തിരികെ പോകാൻ നേരം പ്രതികളിലൊരാൾ ബൈക്കിലെത്തി പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്ത് കൂട്ടിക്കൊണ്ടുപോയി. അവിടെ വച്ച് സിയാദും , ബാത്തുശയും, അബൂബക്കറും ചേർന്ന് പെണ്‍‍കുട്ടിയെ പീഡിപ്പിച്ചു. മാനസികമായി വളർച്ചയില്ലാത്ത പെണ്‍കുട്ടിയെ കൗശലത്തിലൂടെയാണ് പ്രതികൾ കൂട്ടിക്കൊണ്ടുപോയത്. 

പ്രതികളായ മൂവരും ശ്രീകണ്ഠാപുരത്ത് തന്നെ ഉള്ളവരാണ്. ഒരാൾ പെയിന്‍റിംഗ് തൊഴിലാളിയും, രണ്ടാമത്തെ പ്രതി ഓട്ടോ ഡ്രൈവറും, മൂന്നാം പ്രതി ടൗണിലെ കടയിൽ ജീവനക്കാരനുമാണ്. മൂന്ന് പേരും സുഹൃത്തുക്കളാണ്. അസ്വസ്തകൾ പ്രകടിപ്പിച്ച പെണ്‍കുട്ടിയോട് വീട്ടുകാർ കാര്യം അന്വേഷിച്ചപ്പോഴാണ് പീഡന വിവരം അറിയുന്നത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

PREV
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം