കോഴിക്കോട്ട് സ്വർണ്ണ വ്യാപാരിയെ ആക്രമിച്ച് സ്വർണം കവർന്ന കേസ്; മുഖ്യപ്രതികൾ അറസ്റ്റിൽ

Published : Apr 18, 2022, 03:55 PM ISTUpdated : Apr 18, 2022, 04:02 PM IST
കോഴിക്കോട്ട്  സ്വർണ്ണ വ്യാപാരിയെ ആക്രമിച്ച് സ്വർണം കവർന്ന കേസ്; മുഖ്യപ്രതികൾ അറസ്റ്റിൽ

Synopsis

തലശ്ശേരി സ്വദേശികളായ ധനേഷ്, സുജനേഷ്, റോഷൻ ആർ ബാബു എന്നിവരാണ് അറസ്റ്റിലായത്. ക്വട്ടേഷൻ സംഘത്തിൽ ഉൾപ്പെട്ടവരാണ് പ്രതികൾ. 

കോഴിക്കോട്: കോഴിക്കോട് തളിയിൽ ബംഗാൾ സ്വദേശിയായ സ്വർണ്ണ വ്യാപാരിയെ ആക്രമിച്ച് സ്വർണം (Gold) കവർന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ (Arrest). തലശ്ശേരി സ്വദേശികളായ ധനേഷ്, സുജനേഷ്, റോഷൻ ആർ ബാബു എന്നിവരാണ് അറസ്റ്റിലായത്. ക്വട്ടേഷൻ സംഘത്തിൽ ഉൾപ്പെട്ടവരാണ് പ്രതികൾ. 

2021 സെപ്റ്റംബറിലാണ് കേസിന് ആസ്പദമായ സംഭവം. നഗരത്തിലെ സ്വർണ്ണ ഉരുക്ക് കേന്ദ്രത്തിൻ്റെ ഉടമയായ ബംഗാൾ സ്വദേശിയായ റംസാൻ അലിയെ നാലു ബൈക്കുകളിലായി എത്തിയ എട്ടംഗ സംഘം ആദ്യം ആക്രമിക്കുകയായിരുന്നു.സ്ഥാപനത്തിൽ നിന്നും  ബൈക്കിലേക്ക് കയറുമ്പോൾ ഇയാളെ ചവിട്ടി താഴെയിട്ടാണ് കൈവശം ഉണ്ടായിരുന്ന സ്വർണം കവർന്നത്.പാൻ്റിൻ്റെ പോക്കറ്റിൽ കടലാസിൽ പൊതിഞ്ഞാണ് സ്വർണം സൂക്ഷിച്ചിരുന്നത്. അക്രമിക്കൾ സ്വർണ്ണം കവർന്നതോടെ റംസാൻ അലി കരഞ്ഞു ബഹളം വെച്ചപ്പോൾ ഓയെത്തിയ നാട്ടുകാരാണ് വിവരം പൊലീസിൽ ആദ്യം അറിയിച്ചത്. വിവരമറിഞ്ഞ് പൊലീസ് ഫ്ലൈയിങ് സ്ക്വാഡ് ഉടനെ തന്നെ സ്ഥലത്തെത്തിയെങ്കിലും കവർച്ചക്കാർ കടന്നിരുന്നു. 

സംശയരോ​ഗത്തെ തുട‍ർന്ന് ഭർത്താവ് കുത്തി പരിക്കേൽപ്പിച്ച ഭാര്യ മരിച്ചു

കോട്ടയം: സംശയരോഗത്തെ തുടർന്ന് ഭർത്താവ് കുത്തിപരിക്കേൽപ്പിച്ച യുവതി മരിച്ചു. കോട്ടയം പൈക  മല്ലികശ്ശേരിയിൽ സിനിയാണ് മരിച്ചത്. 42 വയസ്സായിരുന്നു. ഏപ്രിൽ ഒൻപതാം തീയതി രാത്രിയാണ് സംശയരോഗത്തെ തുടർന്ന് സിനിയെ ഭർത്താവ് കണ്ണമുണ്ടയിൽ ബിനോയ് ജോസഫ് കുത്തിയത്. ആക്രമണത്തിൽ സാരമായി പരിക്കേറ്റ സിനി പാലായിലെ സ്വകാര്യ ആശുപത്രിയിൽ ഇത്രയും ദിവസം ചികിത്സയിലായിരുന്നു. കഴുത്തിനേറ്റ ആഴത്തിലുള്ള മുറിവാണ് മരണത്തിന് കാരണം. 

വിചിത്രസ്വഭാവക്കാരനായ ബിനോയ് സംശയരോഗത്തെ തുടർന്ന് സിനിയുമായി തുടർച്ചയായി വഴക്കുണ്ടാക്കിയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഏപ്രിൽ ഒൻപത് ശനിയാഴ്ച രാത്രിയുടെ വഴക്കിനിടെയാണ് 11.30-ഓടെ കിടപ്പുമുറിയിൽ വച്ച് ബിനോയ് ജോസഫ് സിനിയെ കുത്തിയത്. ദമ്പതികളുടെ രണ്ട് ആൺമക്കൾ മറ്റൊരു മുറിയിൽ ഉറങ്ങുമ്പോൾ ആയിരുന്നു സംഭവം. നിലവിളി കേട്ടെത്തിയ മക്കളാണ് സിനിയെ  ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിന് ശേഷം പൊലീസെത്തി കസ്റ്റഡിയിലെടുക്കുന്നത് വരെ ബിനോയ് വീട്ടിൽ തന്നെ തുടർന്നു. 

സംശയരോഗം കാരണം വിചിത്ര സ്വഭാവങ്ങൾ പ്രകടിപ്പിക്കുന്ന ആളാണ് ബിനോയ് എന്നാണ് പൊലീസ് പറയുന്നത്. രാത്രി വീടിന്‍റെ വാതിലുകൾ മറ്റൊരു താഴിട്ടു കൂടി പൂട്ടും. ഈ താക്കോൽ സ്വന്തം തലയണക്കടിയിൽ സൂക്ഷിക്കും. ചെറിയൊരു അനക്കം കേട്ടാൽ പോലും വീട്ടിന് ചുറ്റു റോന്തുചുറ്റും. അതിന്‍റെ പേരിൽ ഭാര്യയുമായി വഴക്കുണ്ടാക്കും. ഈ സ്വഭാവം തന്നെയാണ് ഭാര്യയെ ആക്രമിക്കുന്നതിലേക്ക് എത്തിച്ചത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പരീക്ഷയ്ക്ക് വൈകിയെത്തിയത് ചോദ്യം ചെയ്ത അധ്യാപികയെ തല്ലി വിദ്യാർത്ഥി; പന്ത്രണ്ടാം ക്ലാസുകാരൻ അറസ്റ്റിൽ
അര്‍ദ്ധരാത്രി മദ്യലഹരിയിൽ യുവതികൾ, നടുറോഡിൽ പരാക്രമം; ടാക്സി ഡ്രൈവറെ ചെയിൻ കൊണ്ട് മർദ്ദിച്ചു