ട്രെയിനിൽ കടത്തിയ 27 കിലോ കഞ്ചാവുമായി മൂന്ന് ഒഡീഷ സ്വദേശികൾ പിടിയിൽ

Published : Apr 22, 2023, 01:54 PM ISTUpdated : Apr 22, 2023, 03:39 PM IST
ട്രെയിനിൽ കടത്തിയ 27 കിലോ കഞ്ചാവുമായി മൂന്ന് ഒഡീഷ സ്വദേശികൾ പിടിയിൽ

Synopsis

ചെറിയ കെട്ടുകളാക്കി ട്രോളി ബാഗിലാണ് സംഘം കഞ്ചാവ് കടത്തിയത്. 

കൊച്ചി: ട്രെയിനിൽ  കഞ്ചാവ് കടത്തിയ മൂന്ന് പേർ എറണാകുളം ആലുവയിൽ പിടിയിൽ. 27 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികളാണ് പൊലീസിന്റെ പിടിയിലായത്. ഒഡീഷ സ്വദേശികളായ രജനീകാന്ത് മാലിക്, ശർമേന്ത പ്രധാൻ, ചെക്ക്ഡാല പ്രധാൻ എന്നിവരാണ് ആലുവ റെയിൽവേ സ്റ്റേഷനിൽ പിടിയിലായത്. ചെറിയ കെട്ടുകളാക്കി ട്രോളി ബാഗിലാണ് സംഘം കഞ്ചാവ് കടത്തിയത്. ചെന്നൈ. തിരുവനന്തപുരം എക്സ്പ്രസിലായിരുന്നു ക‍ഞ്ചാവ് കടത്തൽ. ബംഗാളിൽ നിന്ന്  വരുന്ന ട്രെയിനുകളിൽ പരിശോധന ശക്തമായതിനാൽ ഇവർ ചെന്നൈയിലെത്തി  ട്രെയിൻ മാറിയാണ് കേരളത്തിലേക്ക് വന്നത്. പൊലീസ് നായ മണം പിടിച്ച്  കഞ്ചാവ് കണ്ടെത്താതിരിക്കാൻ ബാഗുകളിൽ ഇവർ ഉണക്കച്ചെമ്മീൻ കരുതിയെന്നും പൊലീസ് പറഞ്ഞു. 

 

 

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ