ബ്രൗൺ ഷുഗറും കഞ്ചാവുമായി കോഴിക്കോട് നഗരത്തിൽ മൂന്ന് പേർ പിടിയിൽ

Published : Feb 10, 2023, 12:04 AM IST
ബ്രൗൺ ഷുഗറും കഞ്ചാവുമായി കോഴിക്കോട് നഗരത്തിൽ മൂന്ന് പേർ പിടിയിൽ

Synopsis

പിടിയിലായ സമദിനും അബ്ദുൽ ഷാഹിറിനും നിലവിൽ ഒട്ടേറെ മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ്. പിടിയിലായ ഷാജി വർഗീസിന് മുൻപ് മോഷണം ഭവനഭേദനം ലഹരിമരുന്ന് കടത്തൽ തുടങ്ങീ നിരവധികേസുകൾ നിലവിലുണ്ട്.

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വിവിധയിടങ്ങളിലായി  വില്പനക്കായി സൂക്ഷിച്ച ലഹരിമരുന്നായ ഒന്നര കിലോ കഞ്ചാവും ഒരു ഗ്രാം ബ്രൗൺ ഷുഗറുമായി  മൂന്നു പേർ അറസ്റ്റിലായി. അടിവാരം മേലെ കനലാട് തെക്കേക്കര  ഷാജി വർഗ്ഗീസ് (54), കായലം ഭൂതനം കോളനി കോഴിയോട്ട് ചാലിൽ അബ്ദുൾ സമദ് എന്ന കിളി സമദ് (35), ഒളവണ്ണ മണിയാൽ പറമ്പ് അബ്ദുൾ ഷാഹിർ എന്ന സായി എന്നിവരെയാണ്
കോഴിക്കോട് ആന്റി നർക്കോട്ടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്ട് ആന്റി നർകോടിക്ക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സും (ഡാൻസാഫ്), മെഡിക്കൽ കോളേജ് ഇൻസ്‌പെക്ടർ ബെന്നി ലാലുവിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ കോളേജ് പോലീസും ടൗൺ സബ് ഇൻസ്‌പെക്‌ടർ സുബാഷിന്റെ നേതൃത്വത്തിലുള്ള ടൗൺ പൊലീസും ചേർന്ന് പിടികൂടിയത്.

ഡെപ്യൂട്ടി കമ്മീഷണർ കെ.ഇ ബൈജു ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ  നടത്തിയ പരിശോധനയിലാണ്  പ്രതികളെ പിടികൂടിയത്. കോഴിക്കോട്ടേക്ക് ഇരുചക്രവാഹനത്തിൽ കടത്തുകയായിരുന്ന ഒരു കിലോ കഞ്ചാവുമായി ഷാജി വർഗീസിനെ കോട്ടാംപറമ്പ് വെച്ചും അബ്ദുൽ സമദിനെ കുറ്റിക്കാട്ടൂർ വെച്ച് അര കിലോ കഞ്ചാവുമായും ഒരു ഗ്രാം ബ്രൗൺ ഷുഗറുമായി സി.എച്ച് ഫ്ലൈ ഓവർ ന് സമീപം വെച്ചുമാണ് പിടികൂടിയത്.

പിടിയിലായ സമദിനും അബ്ദുൽ ഷാഹിറിനും നിലവിൽ ഒട്ടേറെ മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ്. പിടിയിലായ ഷാജി വർഗീസിന് മുൻപ് മോഷണം ഭവനഭേദനം ലഹരിമരുന്ന് കടത്തൽ തുടങ്ങീ നിരവധികേസുകൾ നിലവിലുണ്ട്. ഡാൻസാഫ് സബ് ഇൻസ്‌പെക്ടർ മനോജ് എടയേടത്ത്, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ അബ്ദുറഹിമാൻ സീനിയർ സി.പി.ഒ  കെ അഖിലേഷ്, അനീഷ് മൂസാൻവീട് സി.പി.ഒ മാരായ സുനോജ് കാരയിൽ, അർജുൻ അജിത്, മെഡിക്കൽ കോളേജ് സ്റ്റേഷനിലെ    സബ് ഇൻസ്‌പെക്‌ടർ  സുരേഷ് കെ, ഹരിഷ് ഹരികൃഷ്ണൻ, ശ്രീജയൻ  എസ്.സി.പി.ഒ ശ്രീകാന്ത്, വിനോദ് കുമാർ കെ.എച്ച്.ജി ഉദയകുമാർ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഗുരുവായൂരിലെ ജനങ്ങൾക്ക് ഉറക്കമില്ലാതായിട്ട് 2 ആഴ്ച, സതീഷ് വീട്ടുവളപ്പിലെത്തുന്നത് സന്ധ്യാസമയത്ത്, രാത്രിയോടെ മോഷണം, 3 കള്ളൻമാർ പിടിയിൽ
ഇതര മതത്തില്‍പ്പെട്ടയാളെ പ്രണയിച്ചു; യുവതിയെയും കാമുകനെയും കമ്പിപ്പാര ഉപയോഗിച്ച് കൊലപ്പെടുത്തി, പിന്നില്‍ സഹോദരന്മാര്‍