സഹോദരൻ പീഡിപ്പിച്ച വിവരം വെളിവാക്കുമെന്ന ഭീഷണിയിൽ പെൺകുട്ടിയെ പീഡിപ്പിച്ചു, സഹോദരങ്ങളടക്കം മൂന്നുപേർ അറസ്റ്റിൽ

Published : Sep 30, 2022, 12:16 AM IST
സഹോദരൻ പീഡിപ്പിച്ച വിവരം വെളിവാക്കുമെന്ന ഭീഷണിയിൽ പെൺകുട്ടിയെ പീഡിപ്പിച്ചു, സഹോദരങ്ങളടക്കം മൂന്നുപേർ അറസ്റ്റിൽ

Synopsis

  സഹോദരൻ പ്രണയം നടിച്ച്  പീഡിപ്പിച്ച പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച ഇളയ സഹോദരനടക്കം മൂന്നു പേരെ പോക്സോ കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത

കോട്ടയം: സഹോദരൻ പ്രണയം നടിച്ച്  പീഡിപ്പിച്ച പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കിയ സഹോദരനടക്കം മൂന്നു പേരെ പോക്സോ കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കോട്ടയം അയർക്കുന്നത്തായിരുന്നു സംഭവം. അയർക്കുന്നം ചേന്നമറ്റം ഭാഗം മുരിങ്ങയിൽ വീട്ടിൽ അനന്തു സുരേഷ് , ഇളയ സഹോദരൻ ആനന്ദ് സുരേഷ്,വെട്ടിക്കപുഴ വീട്ടിൽ റോബിനോ രാജൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

സംഭവത്തിൽ അത്യപൂർവ്വമായ കഥയാണ് പൊലീസിന് പറയാനുള്ളത്. സഹോദരനായ അനന്തു സുരേഷ് സ്കൂൾ വിദ്യാർത്ഥിനായ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കി.എന്നാൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ അനന്തുവിന്റെ സഹോദരനും മറ്റൊരു പ്രതിയ കണ്ടെത്തിയ വഴിയാണ് ഏവരെയും ഞെട്ടിക്കുന്നത്. 

ഇരുപതും ഇരുപത്തി ഒന്നും വയസാണ് പ്രതികളുടെ പ്രായം. സ്കൂൾ വിദ്യാർഥിനിയായ പെൺകുട്ടിയെ അനന്തു സുരേഷ് പ്രണയം നടിച്ച് പീഡിപ്പിച്ചു. ഇക്കാര്യം മനസിലാക്കിയാണ് ഇളയ സഹോദരൻ ആനന്ദ് സുരേഷും സുഹൃത്ത് റൊബിനോയും ചേർന്ന് പെൺകുട്ടിയെ പീഡിപ്പിക്കാൻ പദ്ധതി തയാറാക്കിയതെന്ന പൊലീസ് പറയുന്നു.

അനന്തുവുമായുള്ള ബന്ധം അറിഞ്ഞതായിരുന്നു പ്രതികൾ ഉപയോഗിക്കാൻ തീരുമാനിച്ചത്. ഇക്കാര്യം നാട്ടിൽ അറിയിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. തുടർന്ന് ഇരുവരും പെൺകുട്ടിയെ പീഡിപ്പിച്ചു. സ്കൂളിൽ കൗണ്‍സിലിങ്ങിനിടെ പെൺകുട്ടി ഈ വിവരം അധ്യാപികയോട് വെളിപ്പെടുത്തുകയായിരുന്നു. ചൈൽഡ് ലൈൻ മുഖാന്തിരം കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.  അയർക്കുന്നം സ്റ്റേഷൻ എസ് എച്ച് ഓ ആർ മധുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Read more:  പാചകക്കാരൻ ബാറിൽ നിന്ന് പണം മോഷ്ടിച്ചു, പ്രതിയും മോഷണ മുതലെന്ന് അറിഞ്ഞ് ചെലവഴിച്ച സുഹൃത്തും പിടിയിൽ

അതേസമയം,  കട്ടപ്പനയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച ആളെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളയാംകുടി സ്വദേശികളായ ഗോകുൽ, മെബിൻ എന്നിവരാണ് പിടിയിലായത്. പെൺകുട്ടിയെ പ്രണയം നടിച്ച് ആളൊഴിഞ്ഞ വീട്ടിലെത്തിച്ചാണ് പീഡിപ്പിച്ചത്. 

ഏതാനും നാളുകളായി ഒന്നാം പ്രതി ഗോകുലും പീഡനത്തിനിരയായ പെൺകുട്ടിയും തമ്മിൽ അടുപ്പത്തിലായിരുന്നു. കഴിഞ്ഞ 26 ന് ഗോകുൽ പെൺകുട്ടിയെ സുഹൃത്തായ മെബിൻറെ വീട്ടിലെത്തിച്ചു. ഈ സമയം മെബിൻറെ വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല. ഇവിടെ വച്ച് പെൺകുട്ടിയെ ബലാത്സംഗം ചെയ്തു.

ശാരീരിക അസ്വസ്ഥകൾ അനുഭവപ്പെട്ടതിനെ തുട‍ർന്ന് പെൺകുട്ടിയുമായി ആശുപത്രിയിലെത്തി. എന്നാൽ ഡോക്ടറെ കാണാതെ മടങ്ങി. വീട്ടിലെത്തിയ പെൺകുട്ടിയുടെ സ്വഭാവത്തിൽ സംശയം തോന്നിയ ബന്ധുക്കൾ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിദ്യാർത്ഥി വിസയിൽ വിദേശത്ത് എത്തിയ മുൻഭാര്യ ഫോൺ എടുത്തില്ല, ജീവനൊടുക്കി യുവാവ്, കേസെടുത്ത് പൊലീസ്
'7 വയസ് പ്രായമുള്ള മകളെ സന്യാസിനിയാക്കാൻ നിർബന്ധിക്കുന്നു', കസ്റ്റഡി ആവശ്യവുമായി കുടുംബ കോടതിയിൽ അച്ഛൻ