
തിരുവനന്തപുരം: സെക്യൂരിറ്റി ജീവനക്കാരന്‍റെ മൊബൈൽ ഫോൺ പിടിച്ചുപറിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. ബാലരാമപുരം തലയിൽ കരിപ്ലാവില പുത്തൻവീട്ടിൽ മണികണ്ഠൻ (32), കാരക്കോണം കുന്നത്തുകാൽ ലക്ഷംവീട് കോളനിയിൽ ദീപു (30), ശാർക്കര സ്വദേശി സക്കീർ (35) എന്നിവരെയാണ് ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്.
കിഴക്കേകോട്ട ഭാഗത്തുവെച്ച് മാർത്താണ്ഡം സ്വദേശി രവിയുടെ 21,000 രൂപ വിലവരുന്ന മൊബൈൽ ഫോണാണ് സംഘം തട്ടിയെടുക്കാൻ ശ്രമിച്ചത്. കഴിഞ്ഞ 19ന് പഴവങ്ങാടി ഭാഗത്തുവെച്ച് വഴിയാത്രക്കാരനിൽനിന്ന് പണം പിടിച്ചുപറിച്ച കേസിൽ അറസ്റ്റിലായ മണികണ്ഠനും സക്കീറും കഴിഞ്ഞ ദിവസമാണ് ജാമ്യത്തിൽ ജയിലിൽനിന്ന് ഇറങ്ങിയത്.
ഇതിനുശേഷം ഇവർ സുഹൃത്ത് ദീപുവിനെയും കൂട്ടിയാണ് രവിയെ ആക്രമിച്ച് ഫോൺ തട്ടിയെടുക്കാൻ ശ്രമിച്ചത്. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ മണികണ്ഠനും സക്കീറും വീണ്ടും സമാന രീതിയിൽ കുറ്റകൃത്യം നടത്തിയതിനാൽ ഇവരുടെ ജാമ്യം റദ്ദാക്കാനും ജാമ്യം നിന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കാനും പൊലീസ് തീരുമാനിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam