
തൃശ്ശൂര്‍: ചാലക്കുടി ദേശീയ പാതയിൽ 185 കുപ്പി മാഹി മദ്യവുമായി രണ്ടു പേർ പിടിയിൽ. വടകര സ്വദേശി രാജേഷും മാഹി സ്വദേശി അരുണുമാണ് പിടിയിലായത്. പിടിയിലായവരിൽ അരുൺ ടാറ്റൂ ആർട്ടിസ്റ്റാണ്. രാജേഷിനെ കഴിഞ്ഞ ജൂണിൽ മദ്യക്കടത്തിന് പൊലീസ് പിടികൂടിയിരുന്നു. എറണാകുളം ഭാഗത്തേക്ക് കാറിലാണ് മദ്യം കടത്തുന്നതിനിടെയാണ് ഇവരെ ചാലക്കുടി പൊലീസ് ഇന്ന് പിടികൂടിയത്.
കോട്ടയം: കോട്ടയത്ത് പൊലീസിൻ്റെ കഞ്ചാവ് വേട്ട. കോട്ടയം തലയോലപറമ്പിലാണ് നൂറു കിലോയോളം കഞ്ചാവ് പിടികൂടിയത്. വാഹനത്തിൽ കടത്താൻ ശ്രമിച്ച കഞ്ചാവാണ് പൊലീസ് പിടികൂടിയത്. സംഭവത്തിൽ വാഹനത്തിലുണ്ടായിരുന്ന രണ്ടു പേർ അറസ്റ്റിലായി.