കൊച്ചിയിൽ മയക്കുമരുന്നുമായി മൂന്ന് വിദ്യാർത്ഥികൾ പിടിയിൽ

Published : Jul 14, 2021, 08:14 PM ISTUpdated : Jul 14, 2021, 10:24 PM IST
കൊച്ചിയിൽ മയക്കുമരുന്നുമായി മൂന്ന് വിദ്യാർത്ഥികൾ പിടിയിൽ

Synopsis

കളമശ്ശേരി സ്വദേശികളായ അസ്ക്കർ, ഫെസൽ, കല്ലൂർ സ്വദേശിയായ ചന്തു പ്രദീപ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 5 ഗ്രാം എംഡിഎംഎയും 15 ഗ്രാം കഞ്ചാവും പൊലീസ് പിടിച്ചെടുത്തു.

കൊച്ചി: കൊച്ചിയിൽ ലഹരിമരുന്നുമായി മൂന്ന് വിദ്യാർത്ഥികൾ പൊലീസ് പിടിയിലായി. ഇവരിൽ നിന്ന് എംഡിഎംഎയും കഞ്ചാവും കസ്റ്റഡിയിലെടുത്തു.

കല്ലൂർ സ്റ്റേഡിയത്തിന് സമീപം ലഹരി മരുന്ന് വ്യാപാരം നടക്കുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.  ഇതേ തുടർന്ന് മെട്രോ പൊലീസും പ്രത്യേക സ്ക്വാഡും നടത്തിയ പരിശോധനയിലാണ് ബൈക്കിലെത്തിയ മൂന്ന് വിദ്യാർത്ഥികൾ പിടിയിലായത്. കളമശ്ശേരി സ്വദേശികളായ അസ്ക്കർ, ഫെസൽ, കല്ലൂർ സ്വദേശിയായ ചന്തു പ്രദീപ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 5 ഗ്രാം എംഡിഎംഎയും 15 ഗ്രാം കഞ്ചാവും പൊലീസ് പിടിച്ചെടുത്തു.

പൊലീസ് നടത്തിയ പ്രഥമിക അന്വേഷണത്തിൽ ഇവർക്ക് ലഹരി വസ്തുകൾ ലഭിച്ചത് ബെംഗളൂരിൽ നിന്നാണ് പൊലീസ് കണ്ടെത്തി. മയക്ക് മരുന്ന് ആർക്ക് കൈമാറാനാണ് കൊണ്ടുവന്നതെന്ന് പൊലീസ് പരിശോധിക്കുകയാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

PREV
click me!

Recommended Stories

63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം
14കാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ; ഭാര്യയെ മര്‍ദിച്ചതിനും കേസെടുത്ത് പൊലീസ്