
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ അമ്മയോടിച്ച കാർ ഇടിച്ചു മൂന്നര വയസുകാരി മരിച്ചു. ഈങ്ങാപ്പുഴ റഹ്മത്ത് മൻസിലിൽ മറിയം നസീർ ആണ് മരിച്ചത്. വരാന്തയിൽ കുട്ടി കളിക്കുന്നതിനിടയായിലാണ് അപകടം. കാർ തിരിക്കുന്നതിനിടെ നിയന്ത്രണം വിട്ടു കുട്ടിയെ ഇടിക്കുകയായിരുന്നു. അപകടം നടന്നയുടന്‍ തന്നെ കുട്ടിയെ കോഴിക്കോടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടിയുടെ പിതാവ് വിദേശത്താണ്. കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്ന മൃതദേഹം തുടർ നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. നാളെ ഈങ്ങാപ്പുഴ ടൗണ്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്യും. സഹോദരന്‍ ; യാരിസ്
സിഗരറ്റിന്‍റെ പാതി കൊടുത്തില്ല; കൊല്ലത്ത് ഓട്ടോ ഡ്രൈവര്‍മാരെ യുവാക്കള്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു
കുനിയിൽ ഇരട്ടക്കൊല: 'സാക്ഷി വിസ്താരം നടത്തിയ ജഡ്ജിയല്ല, വിധി പറയുക ഇപ്പോഴത്തെ ജഡ്ജി'