
മുണ്ടക്കയം: പിഞ്ചു കുഞ്ഞിന്‍റെ കൊഞ്ചല്‍ പരിഹാസമെന്ന് തെറ്റിദ്ധരിച്ച് കുഞ്ഞിന്‍റെ മാതാപിതാക്കളെ ക്രൂരമായി മര്‍ദിച്ച സംഘം കോട്ടയം മുണ്ടക്കയത്ത് അറസ്റ്റില്‍. മൂന്നു വയസുളള കുഞ്ഞ് അച്ഛനുമായി സംസാരിക്കുന്നത് കേട്ട് തെറ്റിദ്ധരിച്ചായിരുന്നു മൂന്നംഗ സംഘത്തിന്‍റെ ആക്രമണം. മുണ്ടക്കയം സ്വദേശികളായ ഷാഹുല്‍ റഷീദ്,കെ.ആര്‍.രാജീവ്,കോരുത്തോട് സ്വദേശി അനന്തു പി ശശി എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം രാത്രി പതിനൊന്നു മണിയോടെയാണ് യുവദമ്പതികളെ കുഞ്ഞിന്‍റെ മുമ്പിലിട്ട് മൂന്നംഗ സംഘം ആക്രമിച്ചത്. മുണ്ടക്കയ സ്വകാര്യ ബസ് സ്റ്റാന്‍ഡിന് മുമ്പിലായിരുന്നു ആക്രമണം. യുവതിയുടെ തോളിലിരുന്ന് കുഞ്ഞ് തന്‍റെ അച്ഛനെ ഉച്ചത്തില്‍ വിളിച്ചതു കേട്ട യുവാക്കള്‍ അവരെ പരിഹസിക്കുകയാണെന്ന് തെറ്റിദ്ധരിക്കുകയായിരുന്നു.
കുഞ്ഞിന്‍റെ അമ്മയായ യുവതിയുമായി കയര്‍ത്ത അക്രമി സംഘം യുവതിയെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്ക് അടിച്ചു. തടയാന്‍ ചെന്ന ഭര്‍ത്താവിനെ കല്ലു കൊണ്ട് ഇടിച്ചു പരുക്കേല്‍പ്പിച്ചു. നാട്ടുകാരില്‍ നിന്ന് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘം പ്രതികളെ സംഭവ സ്ഥലത്തു നിന്നു തന്നെ അറസ്റ്റ് ചെയ്തു. പ്രതികളില്‍ ഒരാള്‍ക്കെതിരെ പോക്സോ കേസ് നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. മറ്റ് രണ്ടു പേര്‍ക്കെതിരെ ലഹരി മരുന്ന് കൈവശം വച്ചതിനും കേസുണ്ടെന്ന് മുണ്ടക്കയം പൊലീസ് അറിയിച്ചു. മുണ്ടക്കയം എസ്എച്ച്ഒ ഷൈന്‍കുമാറും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Read More : കാരാപ്പുഴയിൽ വിറകെടുക്കാൻ പോയി; കുട്ടത്തോണി മറിഞ്ഞ് ആദിവാസി യുവതിയെ കാണാതായി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam