നേർച്ച കാശ് ചോദിച്ചെത്തി, പത്താം ക്ലാസുകാരിയെ കയറിപ്പിടിച്ചു; പ്രതിയുടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

Published : Jan 22, 2023, 11:54 PM IST
നേർച്ച കാശ് ചോദിച്ചെത്തി, പത്താം ക്ലാസുകാരിയെ കയറിപ്പിടിച്ചു; പ്രതിയുടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

Synopsis

ന്നലെ ഉച്ചയ്ക്ക് ആണ് പളനിയിൽ പോകാൻ നേർച്ച കാശിനു എത്തിയ ആൾ വീട്ടിൽ തനിച്ചുണ്ടായിരുന്ന പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കടന്നു പിടിച്ച് ആക്രമിക്കാൻ ശ്രമിച്ചത്. അക്രമിയെ തള്ളിമാറ്റി പെൺകുട്ടി അയൽവീട്ടിലെത്തി കാര്യം അറിയിക്കുകയിരുന്നു.

തിരുവനന്തപുരം: തലസ്ഥാനത്ത് പട്ടാപ്പകല്‍ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കടന്നു പിടിച്ച് ആക്രമിക്കാൻ ശ്രമിച്ച ആളുടെ കൂടുതൽ ചിത്രങ്ങൾ പുറത്ത്. പളനിയിൽ പോകാൻ നേർച്ച കാശ് ചോദിച്ചെത്തിയ യുവാവാണ് പെണ്‍കുട്ടിയെ ആക്രമിച്ചത്. കുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചത്. ഹോട്ടലിൽ ഇരിക്കുന്ന പ്രതിയുടെ ദൃശ്യങ്ങളാണ് പൊലീസ് പുറത്ത് വിട്ടിരിക്കുന്നത്.

പ്രതിയെക്കുറിച്ച് കുറിച്ച് അറിയുന്നവർ ഉടൻ വഞ്ചിയൂർ പൊലീസിനെ വിവരം അറിയിക്കണമെന്ന് വഞ്ചിയൂര്‍ പൊലീസ് അഭ്യര്‍ത്ഥിച്ചു.  9497980031 എന്ന നമ്പറില്‍ ആണ് വിവരമറിയിക്കേണ്ടത്.  ഇന്നലെ ഉച്ചയ്ക്ക് ആണ് പളനിയിൽ പോകാൻ നേർച്ച കാശിനു എത്തിയ ആൾ വീട്ടിൽ തനിച്ചുണ്ടായിരുന്ന പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കടന്നു പിടിച്ച് ആക്രമിക്കാൻ ശ്രമിച്ചത്. അക്രമിയെ തള്ളിമാറ്റി പെൺകുട്ടി അയൽവീട്ടിലെത്തി കാര്യം അറിയിക്കുകയിരുന്നു.

ഇതിനിടയിൽ ഓടി രക്ഷപ്പെട്ട യുവാവിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.  തലസ്ഥാനത്ത് പട്ടാപ്പകൽ നടന്ന ആക്രമണം എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്.  ഹോളി ഏഞ്ചൽസ് സ്കൂളിന് സമീപമാണ് സംഭവം. ഇതേ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെയാണ് അക്രമ ശ്രമം നടന്നത്. സംഭവ സമയം കുട്ടിയുടെ മാതാപിതാക്കൾ ജോലിക്ക് പോയിരുന്നു. മോഡല്‍ പരീക്ഷയായതിനാല്‍ വീട്ടിൽ കുട്ടി മാത്രമാണ് ഉണ്ടായിരുന്നത്.

Read  More : പന്ത്രണ്ടുകാരിയെ ബാങ്ക് ജീവനക്കാരന്‍ പീഡിപ്പിച്ച സംഭവം; ബാങ്കില്‍ വെച്ചും കാറില്‍ വെച്ചും പീഡനമെന്ന് മൊഴി

ശനിയാഴ്ച ഉച്ചയ്ക്ക് 12:30 മണിയോടെയാണ് യുവാവ് പെണ്‍കുട്ടിയുടെ വീട്ടിലെത്തുന്നത്. പഴനിയില്‍ പോകാന്‍ നേര്‍ച്ചക്കാശിനെന്നു പറഞ്ഞാണ് ഇയാള്‍ വീടിന്‍റെ വാതിലില്‍ മുട്ടിയത്. ഇയാളുടെ കൈയിലൊരു തട്ടത്തിൽ കുറെ ഭസ്മവും ഉണ്ടായിരുന്നു.  പെരുമാറ്റത്തിൽ സംശയം തോന്നിയ കുട്ടി, ഇയാൾ നെറ്റിയിൽ കുറി തൊടാനെന്ന ഭാവത്തിൽ അടുത്ത് വന്നപ്പോൾ പുറത്തിറങ്ങാൻ ആവശ്യപെട്ടു. പൊടുന്നനെ ഇയാൾ പെണ്‍കുട്ടിയുടെ രണ്ടു കൈയിലും കടന്നുപിടിക്കുകയും ആക്രമിക്കാന്‍ ശ്രമിച്ചു. ആദ്യം ഒന്ന് പേടിച്ച പെണ്‍കുട്ടി പക്ഷേ ധൈര്യം കൈവിടാതെ അക്രമിയെ തള്ളിമാറ്റി ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇതര മതത്തില്‍പ്പെട്ടയാളെ പ്രണയിച്ചു; യുവതിയെയും കാമുകനെയും കമ്പിപ്പാര ഉപയോഗിച്ച് കൊലപ്പെടുത്തി, പിന്നില്‍ സഹോദരന്മാര്‍
'കൂലിക്കെടുത്തത് രണ്ട് പേരെ, കൊന്നൊടുക്കിയത് നൂറിലേറെ തെരുവുനായ്ക്കളെ', ഗ്രാമപഞ്ചായത്തിനെതിരെ കേസ്