
തൃശൂര്‍: തൃശൂരിൽ എക്സൈസിന്‍റെ വൻ കഞ്ചാവ് വേട്ട. മരത്താക്കരയില്‍നിന്നും പുത്തൂരില്‍നിന്നുമായി നാലു കിലോ കഞ്ചാവുമായി മൂന്നുപേരെ തൃശൂര്‍ എക്‌സൈസ് റേഞ്ച് ടീം പിടികൂടി. റേഞ്ച് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് അഷറഫ്, കമ്മിഷണര്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ ഹരീഷ് സി.യു. എന്നിവരും പാര്‍ട്ടിയും ചേര്‍ന്നാണ് കഞ്ചാവുമായി യുവാക്കളെ അറസ്റ്റ് ചെയ്തത്.
എക്‌സൈസ് കമ്മീഷണറുടെ മധ്യമേഖലാ സ്‌ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ മരത്താക്കരയില്‍നിന്നും ബൈക്കില്‍ കടത്തുകയായിരുന്ന 1.250 കിലോ കഞ്ചാവുമായി വൈശാഖ് (21), ആശിഷ് (22) എന്നിവരെയാണ് ആദ്യം പിടികൂടിയത്. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച സ്‌കൂട്ടറ സഹിതമാണ് എക്സൈസ് ഇവരെ അറസ്റ്റ് ചെയ്തത്.
പ്രതികളില്‍നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പുത്തൂര്‍ കുറിപ്പുംപടിയില്‍നിന്നും 2.750 കിലോ കഞ്ചാവുമായി പുത്തൂര്‍ കുറുപ്പുംപടി സ്വദേശി വിനു (29) വിനെയും എക്സൈസ് പിടികൂടുകയായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. എ.ഇ.ഐ. കിഷോര്‍ , പ്രിവന്റീവ് ഓഫീസര്‍ ടി.ജി. മോഹനന്‍, കൃഷ്ണപ്രസാദ് എം.കെ, ശിവന്‍ എന്‍.യു, സി.ഇ.ഒമാരായ വിശാല്‍ പി.വി, സനീഷ്‌കുമാര്‍ ടി.സി, സിജൊമോന്‍, ഡ്രൈവര്‍ ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Read More : കഞ്ചാവുമായി പൊക്കി, ഒരു വർഷം പകയോടെ കാത്തിരുന്നു; എക്സൈസ് ജീപ്പിന് തീയിട്ട് യുവാവ്, പൊക്കി പൊലീസ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam