ടിക്കാറാം മീണയെ കൊള്ളയടിച്ചു, കള്ളൻ കവർന്നത് മുക്കാൽ ലക്ഷം, പരക്കം പാഞ്ഞ് പൊലീസ്

By Web TeamFirst Published Feb 11, 2020, 6:17 PM IST
Highlights

ഫെബ്രുവരി ഒൻപതിനാണ് സംഭവം നടന്നത്. രാജസ്ഥാനിലെ ജയ്‌പൂരിൽ പോയി മടങ്ങിവരികയായിരുന്നു ഇദ്ദേഹം. ജയ്പ്പൂരിൽ നിന്ന് ദില്ലിയിലേക്കും ഇവിടെ നിന്ന് തിരുവനന്തപുരത്തേക്കുമായിരുന്നു യാത്ര. എയർ ഇന്ത്യ വിമാനത്തിലാണ് ഇദ്ദേഹം യാത്ര ചെയ്തത്

തിരുവനന്തപുരം: സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ടിക്കാറാം മീണയുടെ പണം മോഷ്ടിച്ചതായി പരാതി. വിമാന യാത്രക്കിടയിലാണ് ഇദ്ദേഹത്തിന്റെ ബാഗിലുണ്ടായിരുന്ന മുക്കാൽ ലക്ഷം രൂപ മോഷ്ടിച്ചത്. ടിക്കാറാം മീണയുടെ പരാതിയിൽ തിരുവനന്തപുരം വലിയതുറ പൊലീസ് കേസെടുത്തു, അന്വേഷണം നടത്തുകയാണ്.

ഫെബ്രുവരി ഒൻപതിനാണ് സംഭവം നടന്നത്. രാജസ്ഥാനിലെ ജയ്‌പൂരിൽ പോയി മടങ്ങിവരികയായിരുന്നു ഇദ്ദേഹം. ജയ്പ്പൂരിൽ നിന്ന് ദില്ലിയിലേക്കും ഇവിടെ നിന്ന് തിരുവനന്തപുരത്തേക്കുമായിരുന്നു യാത്ര. എയർ ഇന്ത്യ വിമാനത്തിലാണ് ഇദ്ദേഹം യാത്ര ചെയ്തത്. 

വസ്ത്രങ്ങൾ സൂക്ഷിച്ച ബാഗിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. തുണികൾക്കകത്തായിരുന്നു 75000 രൂപ സൂക്ഷിച്ചത്. വിമാനമിറങ്ങിയ മീണ, ബാഗുമായി വീട്ടിലേക്ക് മടങ്ങി. വീട്ടിലെത്തി ബാഗ് തുറന്നപ്പോൾ ബാഗിനകത്ത് പണമുണ്ടായിരുന്നില്ല. ഇതോടെയാണ് ഇദ്ദേഹം വലിയതുറ പൊലീസിനെ സമീപിച്ചത്.

സംഭവത്തിൽ എയർ ഇന്ത്യക്കും ടിക്കാറാം മീണ പരാതി നൽകിയതായാണ് വിവരം. കള്ളനെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് പൊലീസ്. അതിന്റെ ഭാഗമായി വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് തിരുവനന്തപുരം വിമാനത്താവള മാനേജർക്ക് പൊലീസ് കത്ത് നൽകിയിട്ടുണ്ട്.

click me!